• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ്മാപ്പ്
  • Accessibility Links
  • മലയാളം
അടക്കുക

മൂപ്പൻകുന്ന്

ദിശ
മൂപ്പൻകുന്ന്മൂപ്പൻകുന്ന് ആകർഷണീയമായ ഒരു പൈതൃക പ്രദേശമാണ് .  പ്രകൃതി  ഭംഗിക്ക്  കോട്ടം  വരുത്താതെ  ന്യുതനമായ  സൗകര്യങ്ങളോട്  കൂടി   നവീകരിച്ചതാണ്  . ഇവിടെ  നടപ്പാത , പാർക്  ഞ്ചുകൾ ,വിശ്രമ  മുറി യും  പൊതുജങ്ങൾക്കായി  ഒരുക്കിയിട്ടുണ്ട്   . നടപ്പാതയിൽ സുരക്ഷക്കായി  ഇരുമ്പിന്റെ  റെയ്‌ലിങ്  ഉണ്ട്  . മൂപ്പൻകുന്നിൽ   പുരാതനമായ  ലൈറ്റ്  ഹൌസും  അറബികടലിന്റെ  ഭംഗി  ആസ്വദിക്കാനുള്ള  വീക്ഷണകേന്ദ്രവുമുണ്ട് .  മൂപ്പൻകുന്നിൽ  നിന്നുള്ള  അസ്തമയ  കാഴ്ച  അഭൂതപൂർവമായ  ഒരു  അനുഭവമായിരിക്കും

ചിത്രസഞ്ചയം

  • വീക്ഷണകേന്ദ്രം
    മൂപ്പൻകുന്ന് -വീക്ഷണകേന്ദ്രം
  • മൂപ്പൻകുന്ന് -വീക്ഷണകേന്ദ്രം
    മൂപ്പൻകുന്ന് -വീക്ഷണകേന്ദ്രം
  • ഹൌസ്
    ദീപ്‌സ്‌തംഭം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്. മയ്യഴി ഗവണ്മെന്റ് ഹൗസിലേക്കുള്ള വഴിയിലാണ് അഴിമുഖം

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.