അടക്കുക

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരയുക:

പുതുച്ചേരി  കേന്ദ്രഭരണപ്രദേശത്തിലെ നാല് ജില്ലകളിൽ ഒന്നാണ് മാഹി. മൂന്ന്  ഭാഗത്തു  കണ്ണൂർ  ജില്ലയാലും   ഒരു ഭാഗത്തു  കോഴിക്കോട്  ജില്ലയാലും  ചുറ്റപ്പെട്ട  മാഹി മയ്യഴിപ്പുഴയുടെ   തീരത്താണ് . കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 15 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ  തലശ്ശേരിയിൽ നിന്ന് ഏകദേശം 8 കിലോമീറ്ററും  അകലെ   സ്ഥിതി ചെയ്യുന്നു . ഫ്രഞ്ച്  കോളനിയായിരുന്ന  മാഹിയിൽ  ഇപ്പോഴും  അതിന്റെ  അടയാളങ്ങളും  ശേഷിപ്പുകളും  കാണാം .പ്രസിദ്ധമായ സെന്റ് തെരേസാ പള്ളി ഇവിടെയാണ് . രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന  ദേവാലയങ്ങളിൽ ഒന്നാണ്  ഇത് . പ്രത്യേകിച്ച് “ഫെറ്റെ ഡി മാഹി” വേളയിൽ  എല്ലാ മതവിഭാഗങ്ങളിൽ  പെട്ടവരും   സന്ദർശിക്കുന്നു .