അടക്കുക

വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ

ദിശ
വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ

വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ മാഹിയുടെ കിഴക്കു വശത്തുള്ള പാറക്കെട്ടുകളാൽ നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് വയനാടൻ മലനിരകളുടെ ദൂര കാഴ്ച , കനകമല , റെയിൽവേ പാലം ഏണിവയുടെ ഒരു വിശാല ദൃശ്യം പകർത്താൻ സാധിക്കും .മോട്ടറൈസ്ഡ് ബോട്ടുകളും പെഡൽ ബോട്ടുകളും തുടങ്ങിയ വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ ഇവിടെ ലഭിക്കും.

ചിത്രസഞ്ചയം

  • ബോട്ട്  ഹൌസ്
    മണ്ഡപം
  • ബോട്ട്  ഹൌസ്
    ജല കായിക വിനോദ കേന്ദ്രം
  • പുഴ  കാഴ്ച
    പുഴ കാഴ്ച

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്. മയ്യഴി ഗവണ്മെന്റ് ഹൗസിലേക്കുള്ള വഴിയിലാണ് അഴിമുഖം

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.