• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ്മാപ്പ്
  • Accessibility Links
  • മലയാളം
അടക്കുക

നടപ്പാത

ദിശ
നടപ്പാത

അഴിമുഖത്തു  നിന്നും    മയ്യഴി  പാലം  വരെയുള്ള  ഒരു  മനോഹരമായ  നടപ്പാതയാണ്  . മാഹി  നഗരത്തിനു  ചാർത്തിയ  ഒരു വജ്ര  മുത്തുമാല പോലെയാണ് ഈ  നടപ്പാത  . മയ്യഴി  പുഴയുടെ  ഭംഗി  ആസ്വദിക്കുന്നതിനായി  ഭംഗിയുള്ള  വിളക്കുകളും  , പാർക്  ബെഞ്ചുകളും  ഇവിടെ  ഉണ്ട്.  മയ്യഴിയുടെ  കഥാകാരൻ   എന്നറിയപ്പെടുന്ന    എം.മുകുന്ദന്റെ     “മയ്യഴിപുഴയുടെ    തീരങ്ങളിൽ  ” എന്ന  വിഘ്യാതമായ   നോവലിലെ  കഥാ  സന്ദർഭങ്ങൾ  നടപ്പാതയുടെ ഒരു ഭാഗത്തു  കൊത്തിവച്ചിട്ടുണ്ട് .

ചിത്രസഞ്ചയം

  • walk
    നടപ്പാത
  • walk
    നടപ്പാത
  • walk
    നടപ്പാത

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.