അടക്കുക

അഴിമുഖം

ദിശ

അഴിമുഖം
മയ്യഴിപുഴയുടെയും  അറബിക്കടലിന്റെയും  സംഗമ  സ്ഥലമാണ്  അഴിമുഖം . നീലതിരമലകളുടെയും  ചിറ്റോടങ്ങളുടെയും ഈ  സമുദ്ര  നദി സംഗമം  മാഹിയിലെ  പ്രധാനപ്പെട്ട  ഒരു  ആകർഷണ  കേന്ദ്രമാണ് .ടാഗോർ പാർക്ക് ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ  അടുത്തകാലത്തു  അഴിമുഖത്തു  നിന്ന്  മയ്യഴി പുഴയുടെ  തീരത്തു  കൂടി  2 km  ദൂരമുള്ള  നടപ്പാത  പുനര്നിര്മിച്ചു  . ഗവണ്മെന്റ്  ഹൌസ്  ( റീജിയണൽ  അഡ്മിനിസ്ട്രേറ്റരുടെ  കാര്യാലയം ) അഴിമുഖത്തിന്റെ  അവസാന  ഭാഗത്തു  സ്ഥിതി  ചെയ്യുന്നു .

ചിത്രസഞ്ചയം

  • അഴിമുഖം
    അഴിമുഖം - വൈകുന്നേര കാഴ്ച
  • വെളിച്ചം
    ദീപ്‌സ്‌തംഭം
  • sunset mahe
    സൂര്യാസ്തമയം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്. മയ്യഴി ഗവണ്മെന്റ് ഹൗസിലേക്കുള്ള വഴിയിലാണ് അഴിമുഖം

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.