വകുപ്പിന്റെ പേര് : മയ്യഴി നഗരസഭ
നോഡൽ ഓഫീസർ & പദവി : ആഷിഷ് ഗോയൽ , കമ്മീഷണര്‍
ഫോണ്‍ നമ്പര്‍. : 0490-2332233, 9446047233
ഇ-മെയില്‍ : munc[dot]mahe[at]nic[dot]in
വകുപ്പിനെക്കുറിച്ച്
ഫ്രഞ്ച് കാലഘട്ടത്തിനു ശേഷം കഴിഞ്ഞ 200 വര്ഷടത്തിലതികമായി നിലനിന്നു വരുന്ന നഗര പ്രാദേശിക ഭരണകൂടമാണ് മയ്യഴി നഗരസഭ. മയ്യഴി നിയമസഭാ മണ്ഡലം ഉള്കൊശള്ളുന്ന 9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് മയ്യഴി നഗരസഭക്കുള്ളത്. മയ്യഴി ഭൂപ്രദേശം 15 വാര്ഡുനകളായി വിഭജിക്കപ്പെട്ടിരികുന്നു.
മാഹി മുനിസിപ്പാലിറ്റിയിലെ വാർഡുകൾ
- പാറക്കൽ
- ചൂടിക്കോട്ട
- വളവിൽ
- മുണ്ടോക്ക്
- മഞ്ചക്കൽ
- ചാലക്കര (തെക്ക്)
- ചെറുകല്ലായി
- ചാലക്കര (വടക്ക്)
- പള്ളൂർ (തെക്ക് -പടിഞ്ഞാറ്)
- പള്ളൂർ ( തെക്ക്-കിഴക്ക്)
- പള്ളൂർ ( വടക്ക്-കിഴക്ക്))
- പള്ളൂർ ( വടക്ക്-പടിഞ്ഞാറ്)
- പന്തക്കൽ (തെക്ക്)
- പന്തക്കൽ(മദ്ധ്യം)
- പന്തക്കൽ(വടക്ക്)
പുതുച്ചേരി മുനിസിപ്പാലിറ്റി നിയമം 1973 പ്രകാരം നഗരസഭയുടെ ഭരണം തദ്ദേശ ഭരണ സമിതിയില്‍ നിക്ഷിപ്തമായിരിക്കും. 15 അംഗങ്ങള്‍ ഉള്ള ഭരണസമിതിയുടെ കാലാവധി 5 വര്ഷ്ത്തേക്കാണ്. ഭരണസമിതിയുടെ മേല്നോ ട്ടം മയ്യഴിയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ചെയര്മാനിലാണ്. ഇപ്പോള്‍ തദ്ദേശ ഭരണസമിതി നിലവിലില്ല. ആയതിനാല്‍
ചെയര്മാിന്റെെ അധികാരങ്ങള്‍ പ്രാദേശിക ഭരണാധികാരിയില്‍ ( റീജ്യണല്‍ അട്മിനിസ്ട്രേറ്റര്‍ ) നിക്ഷിപ്തമായിരിക്കുന്നതാണ്. ഇദ്ദേഹമാണ് മയ്യഴി നഗരസഭയുടെ സ്പെഷ്യല്‍ ഓഫീസര്‍ ആയി പ്രവര്ത്തിഹക്കുന്നത്.
മയ്യഴി നഗരസഭയുടെ ദൈനംദിന ഭരണം നടത്തുന്നത് മുനിസിപ്പല്‍ കമ്മീഷണര്‍ ആണ്
വിഭാഗം തിരിച്ചുള്ള സേവനങ്ങള്‍
1. എഞ്ചിനീയറിംഗ് വിഭാഗം : – റോഡുകളുടെ നിര്മാ ണം . റോഡുകളുടെ അറ്റകുറ്റ പണികള്‍. ഓവുചാലുകല്‍. കലുങ്കുകളുടെ നിര്മ്മാ ണം. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കല്‍. പുറമ്പോക്ക് സ്ഥലങ്ങളുടെ സൂക്ഷിപ്പ് . കയ്യേറ്റം ഒഴിപ്പിക്കല്‍ പൊതുടാപ്പ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ മുതലായവ.
2. റവന്യു വിഭാഗം : – കെട്ടിട നികുതി മൂല്യനിര്ണ്യം ( വീട്ടുനികുതി ) തൊഴില്‍ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കല്‍ അനുവദിക്കുക. നികുതി മൂല്യ നിര്ണതയ പട്ടികയില്‍ നിന്നും ഉടമസ്ഥാവകാശത്തിന്റെ രജിസ്ട്രെഷന്‍ കൈമാറ്റം ചെയ്യുക. സിനിമ നാടകം കേബിള്‍ ടി വി മറ്റു വിനോദങ്ങള്‍ എന്നിവയുമായി ബന്ധപെട്ട വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിനോദ നികുതി അടയ്ക്കാനുള്ള അനുവാദം കൊടുക്കുക. സ്ഥലങ്ങള്‍ പൊതു രിസോട്ടുകള്‍ റോഡ് സൈഡ് സ്ട്രീറ്റ് മാര്കിംളഗ് എന്നിവയുടെ ലൈസന്സ്ൊ അനുവദിക്കുക സിനിമ ഷൂട്ടിങ്ങിന് അനുമതി നല്കുുക. പരസ്യ ബോര്ഡുികള്ക്ക് അനുമതി കൊടുക്കുക. മുനിസിപ്പല്‍ സ്ഥലത്തുള്ള മരങ്ങളും വിളകളും ലേലം ചെയ്യുക. മുനിസിപ്പല്‍ ഹാളും മുനിസിപ്പല്‍ മയ്താനവും പൊതു പരിപാടിക്ക് അനുവദിക്കുക പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയ്ലറ്റുകള്ക്ക്പ ലൈസന്സ്ഹ അനുവദിക്കുക. മുനിസിപ്പല്‍ സ്ഥലങ്ങളും കെട്ടിടങ്ങളും പാട്ടത്തിനു കൊടുക്കുക. ഡോര്‍ നമ്പര്‍ സര്ട്ടിടഫിക്കറ്റ് അനുവദിക്കുക മുതലായവ.
3. ആരോഗ്യ ശുചിത്വ വിഭാഗം : – വ്യവസായങ്ങള്‍ ഫാക്ടറികള്‍ കടകള്‍ മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യാപാര ലൈസന്സ്വ അനുവദിക്കല്‍ പന്നി നായ വളര്ത്തകല്‍ തുടങ്ങിയവയ്ക്ക് ലൈസന്സ്അ കൊടുക്കല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനും പന്തല്‍ / കമാനം കെട്ടുവാനും റോഡ്/വഴി മുറിക്കാനും അനുമതി കൊടുക്കല്‍ ഖര മാലിന്യങ്ങള്‍ മുനിസിപ്പല്‍ റോഡില്‍ നിന്നും വഴികളില്‍ നിന്നും നീകം ചെയ്യല്‍ മുതലായവ.
4. ജനനം മരണം വിവാഹം രേഖപ്പെടുത്തല്‍ വിഭാഗം : – ജനനം മരണം വിവാഹം തുടങ്ങിയവ രേഖപ്പെടുത്തലും സര്ട്ടി ഫിക്കറ്റ് വിതരണം ചെയ്യലും.
5. എസ്റ്റാബ്ലിഷ്മെന്റ്റ് & അക്കൗണ്ട്‌സ് വിഭാഗം :- ജീവനക്കാരുടെ സേവന വേതന കാര്യങ്ങളും മറ്റും കയ്കാര്യം ചെയ്യുന്നു
6. എന്‍ യു എല്‍ എം :- ഈ നഗരസഭ NULM പദ്ധതി പ്രകാരം സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവും സംഘങ്ങല്ക്കും വ്യക്തികള്ക്കും് സ്വയം തൊഴില്‍ കണ്ടെത്താനുള്ള വായ്പയും സ്വയം സഹായ സംഘങ്ങല്ക്കുള്ള പരിശീലനവും മൂലധന സഹായവും സ്വയം തൊഴില്‍ പരിശീലനവും തെരുവ് കച്ചവടക്കാര്ക്ക് തിരിച്ചറിയല്‍ കാര്ഡുവകളും നല്കുകന്നു.
നേട്ടങ്ങള്‍:
(i) 2017ല്‍ വെളിയിട വിസര്ജുന വിമുക്ത പ്രദേശമായി മയ്യഴി തിരഞ്ഞെടുക്കപെട്ടു .
(ii) സ്വച്ച് ഭാരത് അഭിയാനുവേണ്ടിയുള്ള മയ്യഴി നഗരസഭയുടെ പരിശ്രമങ്ങള്‍ കണക്കിലെടുത്ത് മയ്യഴിയെ ഏറ്റവും ശുചിത്വ ജില്ലയായി ഇന്ത്യ ടുഡേ ഗ്രൂപ്പ് പ്രഖ്യാപിച്ചു
(iii) ഏറ്റവും ശുചിത്വ ജില്ലക്കുള്ള സഫായിഗിരി അവാര്ഡ്ണ ഉപരാഷ്ട്രപതിയില്‍ നിന്ന് മയ്യഴി നഗരസഭയ്ക്ക് 02.10.2017 ല്‍ ലഭിച്ചു. മയ്യഴിയെ ഒരു മാലിന്യ വിമുക്ത സമൂഹമാക്കിമാറ്റാന്‍ ഈ പുരസ്കാരം നഗരസഭ ജീവനക്കാരെയും നാട്ടുകാരെയും പ്രേരിപ്പിച്ചിട്ടുണ്ട്.
(iv) സിവില്‍ സര്വീുസ് ദിനത്തിന്റെണ ഭാഗമായി പുതുച്ചേരിയില്‍ സംഘടിക്കപ്പെട്ട ചടങ്ങില്‍ ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവര്ണകര്‍ മയ്യഴി നഗരസഭാ കമ്മീഷണര്ക്കു് പ്രശംസാ പത്രം നല്കിക ആദരിച്ചു.