സഹകരണ വകുപ്പ്
മാഹി മേഖലയിലെ സഹകരണ വകുപ്പിന്റെ പ്രവർത്തനം
1961 -ലാണ് മാഹിയിൽ സഹകരണ വകുപ്പ് പ്രവർത്തനമാരംഭിച്ചത്. 1991 -ൽ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാറുടെ മേധാവിത്വത്തിൽ പൂർണരൂപത്തിലുള്ള കാര്യാലയം സ്ഥാപിക്കപ്പെട്ടു
പൊതുജനങ്ങളെ അവരുടെ സാമ്പത്തിക താല്പര്യങ്ങളുടെ ഉന്നതിക്കുവേണ്ടി ഒന്നിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ സത്ത. സഹകരണ വകുപ്പിന്റെ രൂപീകരണത്തിലും പ്രവർത്തനത്തിലും സമൂഹത്തോടുള്ള ജാഗ്രത പ്രതിഫലിക്കുന്നു
മാഹിയിലെ സഹകരണ വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്
- പുതുശ്ശേരി സഹകരണസംഘ നിയമം, 1972 പ്രകാരം വിവിധ തരത്തിലുള്ള സഹകരണ സംഘങ്ങളെയും അവരുടെ ഭരണ ഘടനയെയും രജിസ്റ്റർ ചെയ്യുക
- സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക
- വിവിധ പദ്ധതികളിലൂടെ സാമ്പത്തിക സഹായം നൽകുക
- സഹകരണ സംഘ നിയമാവലിയിലെ നിബന്ധനകൾ നടപ്പിലാക്കുക. വാർഷികമായി വരവുചെലവുകണക്ക് പരിശോധിച്ച് ഓഡിറ്റ് സർട്ടിഫിക്കറ്റ് നൽകുക
- സഹകരണ സംഘങ്ങൾ തമ്മിലും ജീവനക്കാരും സംഘങ്ങളും തമ്മിലും അംഗങ്ങളും സംഘവും തമ്മിലും ഉണ്ടാവുന്ന സാമ്പത്തികവും അല്ലാത്തതുമായ തർക്കങ്ങൾ തീർപ്പാക്കുക
- സഹകരണതത്വപ്രകാരം വിവിധ സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന തുകകൾ വീണ്ടെടുക്കുന്നതിനായി പി.സി.എസ് ആക്ട് 1972 -ഉം പി.സി.എസ് റൂൾസ് 1973 ഉം പ്രകാരം സിവിൽ കോടതിയായി വർത്തിക്കുക.
താഴെ കൊടുത്തിട്ടുള്ള 34 സഹകരണ സംഘങ്ങളാണ് മാഹിമേഖലയിൽ ഉള്ളത്.
- A. ഉപഭോക്തൃ മേഖല
- മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോർസ് ക്ലിപ്തം.
- മാഹി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർസ് ക്ലിപ്തം.
- കാനന്നൂർ സ്പിന്നിങ് & വീവിങ് മിൽ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സ്റ്റോഴ്സ് ലി. മാഹി ഘടകം (നിഷ്ക്രിയം)
- B. കൈത്തറി മേഖല
- മാഹി കൈത്തറി തൊഴിലാളി സഹകരണ സംഘം ക്ലിപ്തം
- C. പാർപ്പിട മേഖല
- മാഹി പാർപ്പിട സഹകരണ സംഘം ക്ലിപ്തം
- D. കാർഷിക മേഖല
- മാഹി സേവന സഹകരണ വായ്പാ സംഘം
- മാഹി നഗരപ്രദേശ സഹകരണ സംഘം
- E. മറ്റു മേഖലകളിലുള്ളവ
- വികാസ് വനിതാ കുടിൽ വ്യവസായ സഹകരണ സംഘം
- മാഹി ഗതാഗത സഹകരണ സംഘം ക്ലിപ്തം
- മാഹി ഉദ്യാനകാർഷിക സഹകരണ സംഘം ക്ലിപ്തം
- മാഹി വനിതാ സഹകരണ സംഘം ക്ലിപ്തം
- മാഹി വിദ്യാഭ്യാസ സഹകരണ സംഘം ക്ലിപ്തം
- മാഹി വിവരസാങ്കേതികകേന്ദ്ര സഹകരണ സംഘം ക്ലിപ്തം
- മാഹി ഓട്ടോറിക്ഷഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം (നിഷ്ക്രിയം)
- മാഹി വ്യാവസായിക സഹകരണ അച്ചടിശാല ക്ലിപ്തം
- മാഹി കരാർ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം
- മാഹി സഹകരണ ഭക്ഷണശാല- ഭക്ഷണവിതരണ സംഘം ക്ലിപ്തം (നിഷ്ക്രിയം)
- മാഹി വിനോദസഞ്ചാര വികസന സഹകരണ സംഘം ക്ലിപ്തം
- മാഹി വിമുക്തഭടസഹകരണ സംഘം ക്ലിപ്തം
- ഇന്ദിര ഗാന്ധി സുഗന്ധവിള സഹകരണ സംഘം ക്ലിപ്തം (നിഷ്ക്രിയം)
- പള്ളൂർ ഭക്ഷണശാല, ഭക്ഷണവിതരണ സേവന സഹകരണ സംഘം
- മാഹി സഹകരണ ആശുപത്രി സംഘം
- പുതുശ്ശേരി നവീന-പുനരുൽപാദന ഊർജ വ്യാവസായിക സഹകരണ സംഘം
- മാഹി ബേക്കറി-മധുരപലഹാരനിർമ്മാണസഹകരണ സംഘം