അടക്കുക

ഭൂമിശാസ്ത്രവും കാലാവസ്ഥയും

ഭൂമിശാസ്തത്രം
സ്ഥലം മാഹി മലബാർ തീരത്താണ്   സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ  ഉപദ്വീപിന്റെ  പടിഞ്ഞാറേ  വശത്തു  വടകരക്കും  തലശ്ശേരിക്കും  ഇടയിൽ  സ്ഥിതി  ചെയ്യുന്ന മാഹിയുടെ  ആസ്ഥാനമായ മാഹി നഗരം  അറബികടലിന്റെയും  മയ്യഴി  പുഴയുടെയും അഴിമുഖമാണ്,ഈ പ്രദേശത്ത് മലബാറിലെ സാധാരണ ചുവന്ന ലാറ്ററൈറ്റ് മണ്ണാണ് .
ഈ പ്രദേശത്ത് വനമേഖല ഇല്ല. മാഹിയുടെ  തെക്കു – പടിഞ്ഞാറ്  അറബിക്കടലിനാൽ  ചുറ്റപ്പെട്ടു  കിടക്കുന്നു
വടക്കു  ഭാഗം  പൊന്നിയാറും   (മൂലക്കടവ്) ,മറ്റു  ഭാഗങ്ങൾ   പശ്ചിമ  ഘട്ടത്തിന്റെ  ഭാഗമായ  ചെറിയ  കുന്നുകളാലും  മലഞ്ചെരിവിനാലും നിറയപെട്ടു  കിടക്കുന്നു.
അതിർത്തി  ജില്ലകൾ കണ്ണൂർ  ,കോഴിക്കോട്
അക്ഷാംശം 110 42′ To 110 43′ വടക്ക്
രേഖാംശം 750 31′ To 750 33′ കിഴക്ക്
പുഴകൾ മയ്യഴി, പൊന്നിയാർ
കാലാവസ്ഥ
ഇന്ത്യയുടെ  പടിഞ്ഞാറേ തീരത്ത്  സ്ഥിതി  ചെയ്യുന്ന  ഈ പ്രാദേശത്തിന്റെ  കാലാവസ്ഥ  ആർദ്ര   ഉഷ്ണമേഖലായണ്   , മാർച്ച്  മുതൽ  മെയ്  വരെ  ഉഷ്ണ  കാലാവസ്ഥയാണ് .
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കനത്ത മഴയാണ്. മെയ്  അവസാന വാരത്തിലോ  ജൂൺ  ആദ്യവാരമോ ആരംഭിക്കുന്ന മഴക്കാലം നവംബർ  ആദ്യ  വാരത്തിൽ  അവസാനിക്കുന്നു.ഇവിടെ  തണുപ്പ്  കാലാവസ്ഥയില്ല  , പക്ഷെ ഡിസംബർ  മുതൽ  ഫെബ്രുവരി  വരെ  വരണ്ടതും  ചെറിയ  തോതിലുള്ള  തണുപ്പ്  കാലാവസ്ഥയുമാണ് .
 മഴ  ശരാശരി മഴ 353 സെന്റിമീറ്റർ.ഇതിൽ  80 % ജൂൺ  മുതൽ  സെപ്തംബർ  വരെയും  10 % ഒക്ടോബർ  മുതൽ  നവംബർ  വരെയും ആണ് .

.മഴയുടെ  മൂന്നിൽ  ഒരു  ഭാഗം ലഭിക്കുന്ന  ജൂലൈ യിലാണ്  ഏറ്റവും  കൂടുതൽ  മഴ  ലഭിക്കുന്നത് .

2.5മി.മീറ്ററോ  അതിൽ  കൂടുതലോ  മഴ  ലഭിക്കുന്ന  ദിവസങ്ങൾ   ഒരു വർഷത്തിൽ ഏകദേശം  120  ആണ് .

 താപനില  ജൂൺ  മുതൽ  സെപ്തംബർ  വരെയുള്ള  തെക്കു  പടിഞ്ഞാറൻ  മൺസൂൺ  കാലത്തു കൂടുതലും തണുപ്പുള്ള  ദിവസങ്ങളും ശരാശരി  ഉയർന്ന  താപനില  29 സി യും  താഴ്ന്ന  താപനില 24  സി യും  ആയിരിക്കും . ഏപ്രിൽ  വരെ  താപനില  കുറേശ്ശെ  കൂടുകയും ശരാശരി  ഉയർന്ന  താപനില   33 സിയും   താഴ്ന്ന  താപനില 26സി  വരെയും   എത്തിച്ചേരും  ..
ഉയർന്ന  താപനില  ഏപ്രിലിലും  മേയിലുമായിരിക്കും , അത്  37 സി വരെയാകാം . രാത്രി  താപനില  നവംബർ  മുതൽ  കുറഞ്ഞു  വരികയും  ജനുവരി  ആകുമ്പോഴേക്കും  22  സി  വരെ  ആയിത്തീരും . ജനുവരിക്ക്  ശേഷം  കുറഞ്ഞ  താപനില  ചില  ദിവസങ്ങളിൽ  16 സി  വരെയായി  തീരും .
 ഈർപ്പം
 

: വര്ഷം  മുഴുവനും  ഈർപ്പം  കൂടുതൽ  ആയിരിക്കും  , ഏപ്രിൽ  മുതൽ  നവംബർ വരെ  ഈർപ്പം  70 % ത്തിൽ കൂടുതലും  മറ്റുള്ള  മാസങ്ങളിൽ  60 % ത്തിൽ കൂടുതലും   ആയിരിക്കും

 മേഘം : തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലത്ത് ആകാശം പൊതുവെ കനത്ത മേഘമുണ്ടായിരിക്കും .
ഏപ്രിലിലും  മേയിലും  മൺസൂൺ  പിൻവാങ്ങുന്ന  മാസങ്ങളിൽ  (ഒക്ടോബര് മുതൽ  നവംബർ വരെ ) ആകാശം  ഭാഗികമായി മേഘമുണ്ടായിരിക്കും  .  വര്ഷങ്ങളിലെ  മറ്റു  മാസങ്ങളിൽ  നേരിയ മേഘമുണ്ടായിരിക്കും.
ഉപരിതല കാറ്റുകൾ : മൺസൂൺ  കാലത്തു  സാധാരണയായി  പടിഞ്ഞാറ് മുതൽ വടക്കോട്ട് വരെയും വടക്ക്  പടിഞ്ഞാറോട്ടും മിതമായ  കാറ്റു  റ്വീശുന്നു.മറ്റു കാലങ്ങളിൽ   പകൽ സമയങ്ങളിൽ  കാറ്റ് വടക്കു കിഴക്കു  നിന്ന് കിഴക്കോട്ടും വൈകുന്നേരങ്ങളിൽ പടിഞ്ഞാറു  നിന്ന്  വടക്കു  പടിഞ്ഞാറോട്ടും  വീശുന്നു .
 പ്രത്യേക  പ്രതിഭാസങ്ങൾ  മെയ് മാസത്തിൽ  തെക്കു  പടിഞ്ഞാറ്  മൺസൂണിന്റെ  തുടക്കത്തിൽ അറേബ്യൻ കടലിൽ   ഉണ്ടാക്കുന്ന ഉണ്ടാകുന്ന കാറ്റുകളും  ന്യുനമർദ്ദങ്ങളും   ഈ മേഖലയെയും സമീപപ്രദേശത്തെയും ബാധിക്കുന്നു. ബംഗാൾ  ഉൾക്കടലിൽ  നിന്ന്  ഉത്ഭവിക്കുന്ന  ചില കൊടുങ്കാറ്റുകൾ  ശക്തി  കുറഞ്ഞു  അറബി കടലിൽ   എത്തുകയും  ഈ  പ്രദേശത്തെ  ബാധിക്കുകയും  ചെയ്യുന്നു  . ഈ  കാറ്റുകൾ   ജൂൺ  മുതൽ  നവംബർ  വരെയാണ്  സംഭവിക്കുന്നത്  , ഇത് ഇടി  മിന്നലോട്  കൂടിയ  ശക്തമായ . മഴക്ക്  കാരണമാകുന്നു .
ഭൂഗർഭശാസ്ത്രം
മാഹിയുടെ  ആദ്യത്തെ  വ്യവസ്ഥാപിത മാപ്പിംഗ് ,ധാതു അന്വേഷണം നടപ്പിലാക്കിയത്  1960 തിലാണ് . ഭൂമിശാസ്ത്രപരമായി ഈ മേഖലയിൽ താഴെ പറയുന്ന ഭൂഇനങ്ങൾ ഉണ്ട് .

  • കടൽ മണൽ
  • ആർക്കൈൻ ഡോളറൈറ്റ് ഡൈക്
  • പെഗ്മാറ്റിറ്റ്  വെയ്‌ൻസ്‌
  • ബയോടൈറ്റ്  ജെനിസ്
  • ഗാർണിറ്റിഫെർസ്  പൈറോക്സൈൻ-ഗ്രാനൂലൈറ്റ്
  • അംഫോബോലൈറ്റ്