അടക്കുക

വിദ്യുച്ഛക്തി

മാഹി മേഖലയിലെ വിവിധ ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്നതിനും വിതരണം നടത്തുന്നതിനും ഉള്ള അവകാശം മാഹി വൈദ്യുതി വകുപ്പിനാണ്. 1989 ഒക്ടോബർ ഒന്നിന് 110 മെഗാവാട്ട് ശേഷിയുള്ള പള്ളൂർ സബ്സ്റ്റേഷൻ ആരംഭിച്ചു. ഇവിടെനിന്നും രണ്ടു 10 എം.വി.എ. പവർ ട്രാൻസ്ഫോമർ ഉപയോഗിച്ച് 11 കെ.വി. എച്ച്.ടി ഫീഡർ വഴി മാഹിയിലെ മുഴുവൻ സ്ഥലത്തേക്കും വൈദ്യുതി വിതരണം ചെയ്യുന്നു. ഇവിടേയ്ക്ക് വൈദ്യുതി ലഭിക്കുന്നത് പുതുച്ചേരിക്ക് അനുവദിച്ചി ട്ടുള്ള കേന്ദ്ര വിഹിതത്തിൽ നിന്നും ആണ്.

വൈദ്യുതി വകുപ്പ്, മാഹി സബ് ഡിവിഷനിൽ ഉള്ള രണ്ട് ഒ ആൻഡ് എം വിഭാഗങ്ങളും, 110 കെ.വി സബ്സ്റ്റേഷനും അസിസ്റ്റന്റ് എൻജിനീയർ, മാഹിയുടെ നിയന്ത്രണത്തിലാണ്. പുതിയ ഉപഭോക്താക്കൾക്ക് വിതരണശൃംഖലയിൽ ചേർക്കുക്കുന്നതും നിലവിലുള്ള ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുകയാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല. പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കലും നിലവിലുള്ള തെരുവുവിളക്കുകളുടെ സംരക്ഷണവും ഈ വകുപ്പാണ് നടത്തുന്നത്. ഉപഭോക്താക്കളുടെ ഉപഭോഗ ബില്ലുകൾ സ്വീകരിക്കാൻ കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ട സംവിധാനം നിലവിലുണ്ട്

# വിഭാഗം കണക്ഷനുകളുടെ എണ്ണം
1 ഗാർഹികം (A2) 9462
2 വാണിജ്യം (A1) 3012
3 എൽ.ടി. വ്യവസായങ്ങൾ 85
4 എച്ച്. ടി. വ്യവസായങ്ങൾ 3
5 കൃഷി 0
6 ഒ .എച് .ഒ .ബി. 24

വൈദ്യുതി വിതരണവും , നിലവിലെ ഉപഭോഗ ചെലവ് നടപ്പിൽ വരുത്തുന്നതും തെരുവിളക്കുകൾ പരിപാലിക്കുന്നതും പ്ലാൻ പദ്ധതി പ്രകാരമാണ് .
മാഹി മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഓരോ വർഷവും താഴെപറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് .

  • II cഉപയോക്താക്കളുടെയും തെരുവ് വിളക്കുകളുടയും വിഭാഗം
  • കൃഷി, ഗാര്ഹിക, വാണിജ്യ സേവനങ്ങള്ക്ക് വൈദ്യുതി വിതരണം വിപുലപ്പെടുത്തുക (എ.ഡി .സി ).
  • Sപദ്ധതി മെച്ചപ്പെടുത്തലും ടി & നഷ്ടവും .
  • 100% വൈദ്യുതിമാപകയന്ത്രം പദ്ധതി .
  • “കെ. ഡിപ്പോസിറ്റ്” വർക്കിനു കീഴിൽ വിവിധ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണ വിപുലീകരണം.

മറ്റ് പൊതുവായ വിവരങ്ങൾ

  1. മാഹി മേഖലയിൽ  H.T.ലൈൻ  (11 കെ.വി.) – യുടെ ആകെ ദൈർഘ്യം 
  2. മാഹി മേഖലയിൽ  L.T.ലൈൻ  (11 കെ.വി.) – യുടെ ആകെ ദൈർഘ്യം 
  3. വിതരണ ട്രാൻസ്ഫോമറുകളുടെ ആകെ എണ്ണം
  4. ഹൈ മാസ്ററ്  ലൈനുകളുടെ  ആകെ  എണ്ണം16 എണ്ണം
  5. ലോ മാസ്ററ്  ലൈനുകളുടെ  ആകെ  എണ്ണം