അടക്കുക

ഫിഷറീസ് &ഫിഷർമെൻ ക്ഷേമ വകുപ്പ്

ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ലഘു വിവരണം

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയുടെ തീരദേശ മേഖല 1.3 കി .മി നീളത്തില് നീണ്ടുകിടക്കുന്നു. ഇവിടം കടല് മത്സ്യബന്ധനത്തിന് വളരെയധികം സാധ്യതകളുള്ള ഒരു തീരദേശമാകുന്നു. പാറക്കല്, പൂഴിത്തല, വളവില് എന്നീ 3 ചെറിയ ഗ്രാമങ്ങളിലായി. 640-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള് ഇവിടെ തിങ്ങിപ്പാര്ക്കുന്നു. ഇവിടുത്തെ മത്സ്യത്തൊഴിലാളി ജനസംഖ്യ ഏകദേശം 5.325 ഓളം വരും. 95 ഓളം വരുന്ന ചെറുകിട വള്ളങ്ങളും 17-ഓളം വരുന്ന യന്ത്ര വത്കൃത മത്സ്യബന്ധന ബോട്ടുകളും ഈ തീരത്ത് നിന്ന് മത്സ്യബന്ധനം നടത്തി വരുന്നു. മത്സ്യത്തൊഴിലാളികള് സമൂഹത്തില് വളരെ പിന്നോക്കം നില്ക്കുന്നതും കഷ്ടതകളും, ദാരിദ്യവും നേരിടുന്ന ഒരു ജനവിഭാഗവുമായിരുന്നതിനാല് അവരുടെ പുരോഗതിക്കും ജീവിതരീതി മെച്ചപ്പെടുുന്നതിനും വേണ്ടി ഫിഷറീസ് വകുപ്പ് കേന്ദ്ര/സംസ്ഥാന ഗവ. സഹായത്തോടെ വിവിധതരം പദ്ധതികള് നടപ്പിലാക്കി വരുന്നു.

Fishing sea shore

സംസ്ഥാന സര്ക്കാര് സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികള്

1.അലങ്കാര മത്സ്യം വളര്ത്തലിനും അക്വേറിയം നിര്മ്മിക്കുന്നതിനും, ശുദ്ധജല മത്സ്യത്തിന്റെ പരിപാലനത്തിനും വേണ്ടിയുള്ള പദ്ധതി

ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് പൊതുജനങ്ങള്ക്ക് അലങ്കാര മത്സ്യം വളര്ത്തലിനെപ്പറ്റിയും അതിന്റെ കലാപരമായ സൂക്ഷിപ്പിനെപ്പറ്റിയും ബോധവാډാരാക്കുവാനും പ്രചാരണം നടത്തുവാനും വേണ്ടി എന്ന ലക്ഷ്യത്തോടെയാണ്.

2.യന്ത്രവല്ക്കരണത്തിലൂടെ കടല് മത്സ്യബന്ധന പുരോഗതിയും, ഡീസല് വാങ്ങിയ വിലയില് വില്പ്പന നികുതി തിരിച്ചു നല്കല്, ചെറുകിട മത്സ്യതൊഴിലാളികളെ സഹായിക്കല്

(എ) ) ചെറുകിട മത്സ്യതൊഴിലാളികളെ സഹായിക്കല്

ഈ പദ്ധതി ചെറുകിട മത്സ്യബന്ധന തൊഴിലാളികള്ക്ക് ഫൈബര് വള്ളങ്ങളും, വലകളും വാങ്ങുന്നതിന് അവ വാങ്ങുന്ന തുകയുടെ 50% (മാക്സിമം 1 ലക്ഷം രൂപ വരെ) ധനസഹായം നല്കപ്പെടുന്നു (മൊത്തം അടങ്കള് തുക 2 ലക്ഷം രൂപ വരെ).

(ബി) ഡീസലിന്റെ വില്പ്പന നികുതി തിരിച്ചു നല്കല്-

മത്സ്യബന്ധന ബോട്ടുകള്ക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ ഡീസല് വാങ്ങുന്ന വിലയുടെ വില്പ്പന നികുതി ഒഴിവാക്കിക്കൊണ്ട് ബോട്ട് ഉടമകള്ക്ക് ഡീസല് നല്കി വരുന്നു. ഈ പദ്ധതി പ്രകാരം ഒരു ബോട്ടിന് മുന്വര്ഷങ്ങളില് 25000 ലിറ്റര് വരെ ഡീസല് നല്കപ്പെട്ടിരുന്നു. 2016 – 17 വര്ഷം മുതല് പരിധി വര്ദ്ധിപ്പിച്ച് വര്ഷത്തില് 36,000 ലിറ്റര് വരെ പരിധി ഉയര്ത്തി യിരിക്കുന്നു

(സി) മര നിര്മ്മിതമായ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട് / ഫൈബര് ഗ്ലാസ്സ്

(FRP) യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട് എന്നിവയുടെ നവീകരണ ത്തിനും അറ്റകുറ്റപ്പണികള്ക്കുമുള്ള ധനസഹായം. മത്സ്യബന്ധന നിരോധന കാലത്ത് യന്ത്രവത്കൃത മത്സ്യബന്ധ ബോട്ടുകളുടെ നവീകരണ പ്രവൃത്തികള്ക്കും, അതിന്റെ അറ്റകുറ്റപ്പണികള് ക്കുമായി ഫിഷറീസ് വകുപ്പ് മരനിര്മ്മിത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടിന് മാക്സിമം 20,000/- രൂപയും, ഫൈബര് ഗ്ലാസ്സ് (എഞജ) യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടിന് 10,000/- രൂപയും നല്കിവരുന്നു.

(ഡി) യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്ക്ക് ഇന്ഷൂറന്സ് തുക തിരിച്ചു നല്കല്

ഈ പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പില് റജിസ്റ്റല് ചെയ്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്ക്ക് അവര് എടുത്ത മൊത്തം ഇന്ഷൂറന്സ് പ്രീമിയം തുകയുടെ 75% വരുന്ന സംഖ്യ ബോട്ടുടമ കള്ക്ക് തിരിച്ചു നല്കപ്പെടുന്നു.

3 മത്സ്യ തൊഴിലാളി സ്ത്രീകള്ക്കും പുരുഷډാര്ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവര്ക്കും വേണ്ട പരിശീലനം നല്കലും വിപുലീകരണവും

(എ) മത്സ്യതൊഴിലാളി സ്ത്രീകള്ക്കും പുരുഷډാര്ക്കുമുള്ള പരിശീലന പദ്ധതി

ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് മത്സ്യതൊഴിലാളികള്ക്കും അതുമായി ബന്ധപ്പെട്ടവര്ക്കും പുതിയ സാങ്കേതിക വിദ്യയിലൂടെ മത്സ്യം വളര്ത്തുവാനും മത്സ്യബന്ധനം നടത്തുന്നതിവും വേണ്ട പരിശീലനം നല്കി അവരെ ബോധവല്ക്കരിക്കുക എന്നതുമാണ്. മത്സ്യത്തൊഴിലാളി സ്ത്രീകള്ക്ക് അലങ്കാര മത്സ്യം വളര്ത്തലിലും അക്വേറിയം നിര്മ്മാണ ത്തിനും മത്സ്യവിള വെടുപ്പിനെപ്പറ്റിയും മറ്റുമുള്ള ഹ്രസ്വകാല പരിശീലനവും ഈ പദ്ധതിയിലൂടെ നല്കി വരുന്നു.

(ബി) യോഗ്യത നേടിയ മത്സ്യതൊഴിലാളി വിദ്യാര്ത്ഥികള്ക്കുള്ള പാരിതോഷിതം-

മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് ടടഘഇ / +2 എന്നീ വിഭാഗങ്ങളില് 75% ല് കൂടുതല് മാര്ക്ക് നേടി വിജയിച്ചവരാണെങ്കില് അവര്ക്ക് ടടഘഇ വിഭാഗത്തിന് 5,000/- രൂപയും +2 വിഭാഗത്തിന് 7,000/- രൂപയും പാരിതോഷികമായി നല്കപ്പെടുന്നു

4 മത്സ്യത്തൊഴിലാളി സഹകരണ സംഘം ശക്തിപ്പെടുത്തലും മത്സ്യ തൊഴിലാളികള്ക്ക് മത്സ്യ ബന്ധനത്തിന് ആവശ്യമായ വസ്തുക്കളുടെ വിതരണവും:-

(എ) മത്സ്യ തൊഴിലാളി സഹകരണ സംഘം ശക്തിപ്പെടുത്തല് :-

ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് മാഹിയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളായ മാഹി ഫിഷര്മെന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെയും, പ്രിയദര്ശിനി ഫിഷര് വുമെണ് സൊസൈറ്റി എന്നിവയുടെയും വളര്ച്ചയ്ക്കും ഉന്നമനത്തിവും വേണ്ടി ഓഹരി മൂലധനം, ദീര്ഘ കാലാവധി കടം, ഹ്രസ്വകാലാവധി കടം, പ്രവര്ത്തന മൂലധനം, ഉപകരണങ്ങള് വാങ്ങാന് ധനസഹായം, കമ്പ്യൂട്ടര് വാങ്ങാന് ധനസഹായം എന്നിവ നല്കി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്..

(ബി) മത്സ്യബന്ധന ഉപകരണങ്ങള് സഹകരണ സംഘം മുഖേന വാങ്ങുമ്പോള് ധനസഹായം നല്കപ്പെടുന്നു

മത്സ്യബന്ധന മേഖലയില് ഫലപ്രദവും, അനുയോജ്യവും, വിപുലവുമായ മത്സ്യ സമ്പത്ത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മത്സ്യ തൊഴിലാളികള് നേരിടുന്ന ചൂഷണവും അതുമൂലമുണ്ടാകുന്ന ക്ലേശവും ലഘൂകരിക്കുന്നതിനു വേണ്ടിയും മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില് അംഗങ്ങളായ തോണി ഉടമകള്ക്കും / ബോട്ട് ഉടമകള്ക്കും മത്സ്യബന്ധനോപകരണ ങ്ങളായ നൈലോണ് വലകള്, റോപ്പുകള്, നൂലുകള്, ഫ്ളോട്ടുകള് എന്നിവ 50% ധനസഹായത്തോടെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള് മുഖേന വിതരണം ചെയ്യപ്പെടുന്നു.

5 തീരദേശത്തെ അടിസ്ഥന സൗകര്യം വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐസ് പ്ലാന്റ് അടിസ്ഥാന സൗകര്യങ്ങള് വര്ദ്ധിപ്പിക്കാന് വേഗത്തിലുള്ള ഗതാഗത സൗകര്യങ്ങള് ഏര്പ്പെടുത്തല് എന്നിവ:-

(എ) ഐസ് നിര്മ്മാണ യൂണിറ്റും ശീതീകരണ വിഭാഗവും :-

പിടിച്ച മത്സ്യങ്ങള് കേടുകൂടാതെ സൂക്ഷിച്ച് വിപണനം നടത്തുന്നതിന് വേണ്ടി 2 ടണ് കപ്പാസിറ്റിയുള്ള ഒരു ഐസ് നിര്മ്മാണ യൂണിറ്റും, ശീതീകരണ വിഭാഗവും ഇവിടെ പ്രവര്ത്തിച്ചുവരുന്നു. മത്സ്യത്തൊഴിലാളി കള്ക്ക് 50കിലോ ഭാരമുള്ള ഐസ്കട്ടകള് തുച്ഛ വിലയായ 26 രൂപ എന്ന നിരക്കില് (നികുതി ഉള്പ്പെടെ) വില്ക്കപ്പെടുന്നു.

(ബി) മത്സ്യത്തൊഴിലാളി സമൂഹ ഹാള് :-

മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്ക് വളരെ തുച്ഛമായ നിരക്കില് അവരുടെ വിവാഹ ആവശ്യത്തിനും കലാപരിപാടികള് നടത്തുന്നതിനും, മറ്റ് ഇതര പരി പാടികള് നടത്തുന്നതിനുവേണ്ടിയും, മത്സ്യത്തൊഴിലാളികളില്ലാത്തവര്ക്കും, സര്ക്കാര് ആവശ്യങ്ങള്ക്കും വേണ്ടി ഒരു മത്സ്യ തൊഴിലാളി സമൂഹ ഹാള് ഫിഷറീസ് വകുപ്പിന് കീഴില് ഇവിടെ പ്രവര്ത്തിച്ചു വരുന്നു

(സി) ഓട്ടോ ഗുഡ്സ് ക്വാരിയര് വാങ്ങാന് ധനസഹായം

അര്ഹരായ മത്സ്യത്തൊഴിലാളികള്ക്ക് മത്സ്യങ്ങള് കൊണ്ടുപോകുന്നതിനും മത്സ്യബന്ധനോപകരണങ്ങള് കൊണ്ടുപോകുന്നതിനുവേണ്ടിയും മറ്റും ഓട്ടോറിക്ഷ ഗുഡ്സ് ക്യാരിയര് ദേശസാല്കൃത ബാങ്കുകള് മുഖേന കടമായി വാങ്ങുമ്പോള് വാങ്ങുന്ന വിലയുടെ 50% വരെ വരുന്ന സംഖ്യ ധനസഹായമായി നല്കപ്പെടുന്നു .

6 പ്രകൃതി ദുരന്ത സമയത്തും പഞ്ഞമാസങ്ങളിലും മത്സ്യത്തൊഴിലാളി കുടുംബത്തിന് നല്കുന്ന ക്ഷേമ ആശ്വാസ പദ്ധതികള്:-

പ്രകൃതി ദുരന്തങ്ങള് ഉണ്ടാകുന്ന സമയത്തും പഞ്ഞമാസകാലങ്ങളിലും, മത്സ്യബന്ധന നിരോധന കാലങ്ങളിലും മത്സ്യത്തൊഴിലാളികള് അനുഭവി ക്കുന്ന ദുരിതങ്ങള്ക്കും നാശനഷ്ടങ്ങള്ക്കും സമാശ്വാസമായി സാമ്പത്തിക സഹായം നല്കി വരുന്നു.

(എ) മത്സ്യത്തൊഴിലാളികള്ക്കുള്ള വാര്ദ്ധക്യകാല പെന്ഷന് പദ്ധതി:-

50 വയസ്സ് പൂര്ത്തിയായി ആരോഗ്യപരമായി മത്സ്യബന്ധനം നടത്താന് സാധിക്കാത്ത മത്സ്യത്തൊഴിലാളികള്ക്ക് താഴെ കൊടുത്തിരിക്കുന്ന പ്രകാരം പ്രതിമാസം വാര്ദ്ധക്യകാല പെന്ഷന് നല്കി വരുന്നു.

പ്രായ വിഭാഗം പ്രതിമാസ തുക (രൂപ)
1,570 രൂപ പ്രതിമാസം
2,090 രൂപ പ്രതിമാസം
3,135 രൂപ പ്രതിമാസം
(ബി) മത്സ്യബന്ധന നിരോധന കാലത്ത് നല്കി വരുന്ന സാമ്പത്തിക സഹായം:-

മത്സ്യബന്ധന നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്ക് അവരുടെ ഉപജീവനത്തിന് വേണ്ടി 4,000 രൂപ വീതം ഓരോ കുടുംബത്തിനും നല്കി വരുന്നു.

(സി) പഞ്ഞമാസങ്ങളിലെ സാമ്പത്തിക സഹായം:-

പഞ്ഞമാസങ്ങളിലെ ഉപജീവനത്തിന് വേണ്ടി ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 2,500 രൂപ വീതം നല്കി വരുന്നു.

d) (ഡി) മരണമടഞ്ഞ മത്സ്യത്തൊവിലാളികളുടെ കുടുംബത്തിനും / മത്സ്യബന്ധന ത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും നല്കുന്ന സാമ്പത്തിക സഹായം :-

മത്സ്യബന്ധനത്തിനിടെ അപകടത്തില്പെട്ട് മരണം സംഭവിച്ച മത്സ്യ ത്തൊഴിലാളികളുടെ ആശ്രിതര്ക്ക് പെട്ടെന്നുള്ള ദുരിതാശ്വാസമായി 2,00,000/- (രണ്ട് ലക്ഷം രൂപയും), കടലില് കാണാതായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്ക്ക് 1,50,0000/- രൂപയും (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ)യും സാമ്പത്തിക സഹായം നല്കി വരുന്നു.

കേന്ദ്ര ഗവര്മെന്റ് ശുപാര്ശ ചെയ്യുന്ന പദ്ധതി

1 മത്സ്യത്തൊഴിലാളികള്ക്ക് സമ്പാദ്യത്തിലൂടെ ആശ്വാസം നല്കുന്ന പദ്ധതി :-

മത്സ്യത്തൊഴിലാളികള്ക്ക് അവരുടെ സമ്പാദ്യശീലം വളര്ത്തുന്നതിനും അതിലൂടെ പഞ്ഞമാസങ്ങളില് സമാശ്വാസം നല്കുന്നതിനും വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി സഹകരണ / മത്സ്യത്തൊഴിലാളി സ്ത്രീ സഹകരണ സംഘം എന്നിവിടങ്ങളില് അംഗങ്ങളായ മത്സ്യത്തൊഴിലാളികള്ക്ക് മാസംതോറും 100 രൂപ നിരക്കില് 9 മാസക്കാലം 900/- രൂപ നിക്ഷേപിച്ചാല് സര്ക്കാര് വിഹിതം ചേര്ത്ത് 2,750/- രൂപ പഞ്ഞ മാസങ്ങളില് ഒരാശ്വാസമായി നല്കിവരുന്നു

boat boat boat

harbour boat boat