അടക്കുക

സന്ദർശന സ്ഥലങ്ങൾ

 • അഴിമുഖം

  അഴിമുഖം

  മയ്യഴിപുഴയുടെയും  അറബിക്കടലിന്റെയും  സംഗമ  സ്ഥലമാണ്  അഴിമുഖം . നീലതിരമലകളുടെയും  ചിറ്റോടങ്ങളുടെയും ഈ  സമുദ്ര  നദി സംഗമം  മാഹിയിലെ  പ്രധാനപ്പെട്ട  ഒരു  ആകർഷണ  കേന്ദ്രമാണ് .ടാഗോർ പാർക്ക് ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ  അടുത്തകാലത്തു  അഴിമുഖത്തു  നിന്ന്  മയ്യഴി പുഴയുടെ  തീരത്തു  കൂടി  2 km  ദൂരമുള്ള  നടപ്പാത  പുനര്നിര്മിച്ചു  . ഗവണ്മെന്റ്  ഹൌസ്  ( റീജിയണൽ  അഡ്മിനിസ്ട്രേറ്റരുടെ  കാര്യാലയം ) അഴിമുഖത്തിന്റെ  അവസാന  ഭാഗത്തു  സ്ഥിതി  ചെയ്യുന്നു.

 • മൂപ്പൻകുന്ന്

  മൂപ്പൻകുന്ന്

  മൂപ്പൻകുന്ന് ആകർഷണീയമായ ഒരു പൈതൃക പ്രദേശമാണ് .  പ്രകൃതി  ഭംഗിക്ക്  കോട്ടം  വരുത്താതെ  ന്യുതനമായ  സൗകര്യങ്ങളോട്  കൂടി   നവീകരിച്ചതാണ്  . ഇവിടെ  നടപ്പാത , പാർക്  ഞ്ചുകൾ ,വിശ്രമ  മുറി യും  പൊതുജങ്ങൾക്കായി  ഒരുക്കിയിട്ടുണ്ട്   . നടപ്പാതയിൽ സുരക്ഷക്കായി  ഇരുമ്പിന്റെ  റെയ്‌ലിങ്  ഉണ്ട്  . മൂപ്പൻകുന്നിൽ   പുരാതനമായ  ലൈറ്റ്  ഹൌസും  അറബികടലിന്റെ  ഭംഗി  ആസ്വദിക്കാനുള്ള  വീക്ഷണകേന്ദ്രവുമുണ്ട് .  മൂപ്പൻകുന്നിൽ  നിന്നുള്ള  അസ്തമയ  കാഴ്ച  അഭൂതപൂർവമായ  ഒരു  അനുഭവമായിരിക്കും

 • ചിത്രസഞ്ചയം

  നടപ്പാത

  അഴിമുഖത്തു  നിന്നും    മയ്യഴി  പാലം  വരെയുള്ള  ഒരു  മനോഹരമായ  നടപ്പാതയാണ്  . മാഹി  നഗരത്തിനു  ചാർത്തിയ  ഒരു വജ്ര  മുത്തുമാല പോലെയാണ് ഈ  നടപ്പാത  . മയ്യഴി  പുഴയുടെ  ഭംഗി  ആസ്വദിക്കുന്നതിനായി  ഭംഗിയുള്ള  വിളക്കുകളും  , പാർക്  ബെഞ്ചുകളും  ഇവിടെ  ഉണ്ട്.  മയ്യഴിയുടെ  കഥാകാരൻ   എന്നറിയപ്പെടുന്ന    എം.മുകുന്ദന്റെ     “മയ്യഴിപുഴയുടെ    തീരങ്ങളിൽ  ” എന്ന  വിഘ്യാതമായ   നോവലിലെ  കഥാ  സന്ദർഭങ്ങൾ  നടപ്പാതയുടെ ഒരു ഭാഗത്തു  കൊത്തിവച്ചിട്ടുണ്ട് .

 • ദേവാലയം

  സെന്റ് തെരേസാസ് ദേവാലയം

  മാഹിയിലെ ദി സെയിന്റ് തെരേസാ ഓഫ് ആവില ദേവാലയം ഇന്ത്യയിലെയും മലബാറിലെയും ഒരു പുരാതനമായ ദേവാലയമാണ്. വടകരക്ക് അടുത്തുള്ള കടത്തുനാടിന്റെ  രാജാവായിരുന്ന വാഴുന്നോരുടെ കാലത്തു റവ. ഫാദർ ഇഗ്നേഷ്യസ് ഹിപ്പൊലൈറ്റ്സ് O.C.D ന്റെ  “ഡീ മിഷൻ മഹിഞ്ചൻസി മലബാറിബസ് കമന്റാരിയസ്” എന്ന പുസ്തക പ്രകാരം  ഇറ്റലിക്കാരനായ  റവ . ഫാദർ ഡൊമിനിക്  മാഹിയിൽ  വരുകയും  “മാഹി  മിഷൻ ”  സ്ഥാപിക്കുകയും  അതിലൂടെ  ഒരു  ചെറിയ  ക്രൈസ്തവ  സമൂഹം വളരുകയും, സെന്റ് തെരേസാസ് ദേവാലയം നിർമിക്കുകയും ചെയ്തു.

 • പുത്തലം

  പുത്തലം ക്ഷേത്രം

  മാഹിയിലെ  ഒരു പുരാതന  ഭഗവതി ക്ഷേത്രമാണ്   പുത്തലം അമ്പലം. എല്ലാ  വർഷവും മാർച്ച മാസത്തിൽ  ദിവ്യത്വത്തോടെയുള്ള പുരാതന കലാരൂപമായാ  “തിരയാട്ടം ” ഈ  ക്ഷേത്രത്തോട്  അനുബന്ധിച്ചു  നടത്തപ്പെടുന്നു  . മാഹിയിലെ ശ്രീ പുത്തലം ഭഗവതി ക്ഷേത്രം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഭഗവതി ക്ഷേത്രത്തിലെ  ഐതിഹ്യം  ഫ്രഞ്ച്   സൈന്യവും  ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളോട്  അനുബന്ധിച്ചുള്ള  സംഭവങ്ങളെ  പറ്റിയാണ് . മാർച്  ആദ്യ  വാരത്തിൽ  നടത്തുന്ന  ഉത്സവം പ്രശസ്തമാണ് . തെയ്യം  എന്ന  മനോഹരമായ  കലാരൂപം  ഇതിനോട്  അനുബന്ധിച്ചു  അരങ്ങേറുന്നു.

 • ബോട്ട് ഹൌസ്

  വാട്ടർ സ്പോർട്സ് കോംപ്ലക്സ്

  വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ മാഹിയുടെ കിഴക്കു വശത്തുള്ള പാറക്കെട്ടുകളാൽ നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് വയനാടൻ മലനിരകളുടെ ദൂര കാഴ്ച , കനകമല, റെയിൽവേ പാലം ഏണിവയുടെ ഒരു വിശാല ദൃശ്യം പകർത്താൻ സാധിക്കും. മോട്ടറൈസ്ഡ് ബോട്ടുകളും പെഡൽ ബോട്ടുകളും തുടങ്ങിയ വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ ഇവിടെ ലഭിക്കും.

 • മ്യൂസിയം

  മ്യൂസിയവും ഗവണ്മെന്റ് ഹൗസും

  ഗവണ്മെന്റ് ഹൌസിൽ പുരാതന കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനു വേണ്ടിയുള്ള ഒരു മ്യൂസിയം തുടങ്ങിയിട്ടുണ്ട്. ഇവിടെ മാഹിയിലെ ചരിത്രത്തിലേക്ക് കണ്ണ് തുറപ്പിക്കുന്ന സ്മാരകചിഹ്നങ്ങൾ ഉണ്ട്.