ചരിത്രം

history

മയ്യഴിയുടെ ചരിത്രം

കേരള ചരിത്രത്തെക്കുറിച്ച് പരിശോധിക്കുമ്പോൾ മയ്യഴി ഏന് വിളിക്കുന്ന മാഹിയെ പറ്റി വ്യക്തമായ രേഖകൾ ഒന്നും കാണുന്നില്ല . ഫ്രഞ്ചുകാരുടെ വരവിനു ശേഷമാണു മാഹി ചരിത്രത്തിൽ ഇടം നേടുന്നത്.

മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല, തുടർന്ന് 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ്‌ മയ്യഴിയിൽ ഫ്രഞ്ചുകാർ എത്തുന്നത്.

സെങ്-ലൂയി എന്ന കപ്പലിൽ മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നൊർ സ്വീകരിച്ചു. 1722-ൽ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേർ. 1739-ലാണ്‌ അത് പണിതത്. അതിനുശേഷം പണിതതാണ്‌ ഫോർട്ട് മാഹി. ഈ ഭീമാകാരമായ കോട്ട 1769-ലാണ്‌ പൂർത്തീകരിച്ചത്. എന്നാൽ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട നശിച്ചു. അവശിഷ്ടങ്ങൾ ഇപ്പോഴും മാളിയേമ്മൽ പറമ്പിൽ കാണാം. ഇവ രണ്ടും കൂടാതെ ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നീങ്ങനെ രണ്ട് കോട്ടകൾ കൂടി ഫ്രഞ്ചുകാർ മാഹിയിൽ നിർമ്മിച്ചു.

വാഴുന്നോരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കി ഫ്രഞ്ചുകാർ താമസിയാതെ മയ്യഴി പിടിച്ചെടുക്കുകയായിരുന്നു. വാഴുന്നോർ ഉടമ്പടി തെറ്റിച്ചതായിരുന്നു കാരണം. അന്നത്തെ കരാറനുസരിച്ച് കടത്തനാട്ടിലെ കുരുമുളക് മുഴുവനും ഫ്രഞ്ചു കമ്പനിക്ക് വിൽകാൻ വാഴുന്നോർ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാർക്ക് രസിച്ചില്ല. അവർ വാഴുന്നോരുടെ അധികാര പരിധിയെക്കുറിച്ച് ആരോണം ഉന്നയിച്ചു. ഫ്രഞ്ചുകാർക്ക് വിട്ടുകൊടുത്ത സ്ഥലം കോലത്തിരി രാജാവിന്റേതാണെന്നും അത് ഇംഗ്ലീഷുകാർക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി തുണക്കുകയും ചെയ്തു. ഇംഗ്ലീഷുകാർ വാഴുന്നോരെ പാട്ടിലാക്കി പുതിയ ഒരു ഉടമ്പടിയിൽ ഒപ്പു വയ്പിക്കുകയും ചെയ്തു. (1725 ഫെബ്രുവരി 17). ഈ കരാർ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമായിരുന്നു. തുടർന്ന് വാഴുന്നോരെ കോലത്തിരിയുടെ നായർപട ആക്രമിക്കുകയും ഫ്രഞ്ചുകാർക്ക് മയ്യഴിയിൽ നിന്ന് പിൻ‌വാങ്ങേണ്ടതായും വന്നു. മറ്റു സ്ഥലങ്ങളിലുണ്ടായപോലെ ഇംഗ്ലീഷുകാരാൽ തുരത്തപ്പെടുകയായിരുന്നു മയ്യഴിയിലും. എന്നാൽ മയ്യഴിയെ സംബന്ധിച്ചിടത്തോളം ഒരു കീഴടങ്ങലിനു ഫ്രഞ്ചുകാർ തയ്യാറായില്ല. അവർ 1725-ൽ വാഴുന്നോർക്കെതിരെ യുദ്ധം ചെയ്ത് മയ്യഴി കീഴടക്കുകയുണ്ടായി.

ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട് പോസ്റ്റുകളിൽ നിന്നും വളരെ അടുത്തായി നില നിന്നിരുന്ന മയ്യഴിയിൽ ഫ്രഞ്ചുകാർ സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷുകാർക്ക് പേടിസ്വപ്നമായിത്തീർന്നു. അവർ ഫ്രഞ്ചുകാരുമായി സന്ധിയും കരാറിലുമേർപ്പെട്ടു. 1728 മാർച്ച് 9 നു കുരുമുളകിന്റെ വിലയിൽ അവർ ധാരണയിലെത്തുകയും അതിന്റെ വില നിയന്ത്രിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. അങ്ങനെ തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മയ്യഴിയിൽ ഫ്രഞ്ചുകാരും കച്ചവടം തുടർന്നു.

1761-ൽ യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകരും തമ്മിൽ യുദ്ധം ആരംഭിച്ചത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉളവാക്കി. മയ്യഴിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാൻ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 1761 ഫെബ്രുവരി 6 നു ഫ്രഞ്ചുകാർ ചില വ്യവസ്ഥകളോടെ ആണെങ്കിലും ഇംഗ്ലീഷുകാർക്ക് കീഴടങ്ങി. തുടർന്ന് ഇംഗ്ലീഷുകാർ രണ്ട് വർഷത്തോലം മയ്യഴി ഭരിച്ചു. 1763-ലെ പാരീസ് സമാധാന കരാർ നിലവിൽ വരുന്നതുവരെ അവർ മയ്യഴിയിൽ തങ്ങി. വീണ്ടും 1779-ൽ അവർ മയ്യഴി കീഴടക്കി. ഫ്രഞ്ചുകാർക്ക് 1785 വരെ കാത്തിരിക്കേണ്ടി വന്നു മയ്യഴി തിരികെ ലഭിക്കാൻ. എന്നാൽ 1793-ൽ ഇംഗ്ലീഷുകാർ ഒരിക്കൽ കൂടി മയ്യഴി ആക്രമിച്ചു. പിന്നീട് 1817-ൽ മാത്രമാണ്‌ ഫ്രഞ്ചുകാർക്ക് മയ്യഴി തിരികെ ലഭിച്ചത്. അതിനിടേ മലബാർ മുഴുവനും ഇംഗ്ലീഷുകാർക്കധീനമായിത്തീർന്നിരുന്നു. ഫ്രഞ്ചുകാർക്ക് ചില ഉപാധികളോട് കൂടെ മാത്രമേ മയ്യഴിയിൽ ഭരണം നടത്താനായുള്ളൂ.

മയ്യഴി വിമോചനസമരം നാൾവഴി

  • 13 ജനുവരി 1934
  • 1934
  • 1935
  • 1938
  • 10 ഒക്ടോബർ 1948
  • 21st October 1948
  • 22 ഒക്ടോബർ 1948
  • 26 ഒക്ടോബർ 1948
  • 28 ഒക്ടോബർ 1948
  • 29 ഒക്ടോബർ 1948
  • 31 ഒക്ടോബർ 1948
  • 1948
  • 2 ഏപ്രിൽ 1954
  • 9 ഏപ്രിൽ 1954
  • 11 ഏപ്രിൽ 1954
  • 26 ഏപ്രിൽ 1954
  • 1 മെയ് 1954
  • 8 മെയ് 1954
  • 5 ജൂൺ 1954
  • 18 ജൂൺ 1954
  • 5 ജൂലൈ 1954
  • 6 ജൂലൈ 1954
  • 7 ജൂലൈ 1954
  • 14 ജൂലൈ 1954
  • 16 ജൂലൈ 1954