അടക്കുക

കൃഷി

സ്ഥലം, കാലാവസ്ഥ, ഭൂഗർഭശാസ്ത്രം

പുതുച്ചേരി  കേന്ദ്രഭരണ പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗമാണ് മാഹി. ഇത് പടിഞ്ഞാറ് അറബിക്കടലും  വടക്കു  മൂലക്കടവ്  പുഴയും  മറ്റു  രണ്ട്  ഭാഗങ്ങളും   ചെറിയ  കുന്നുകളാൽ  ചുറ്റപ്പെട്ടു  കിടക്കുന്നു.  മാഹി  നഗരം  കൂടാതെ   പന്തക്കൽ, പള്ളൂർ, ചാലക്കര, ചെമ്പ്ര, ചെറുകല്ലായി എന്നീ ഭാഗങ്ങൾ ഉണ്ട് .  ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 9 ച.കി.മീ. ആണ്.പ്രദേശത്തിന്റെ താപനില 19 മുതൽ 36 ഡിഗ്രി വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. വർഷത്തിൽ ഏകദേശം 4000 മില്ലീമീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണിത്. ഇത് പുതുച്ചേരിയിലെ മറ്റു മൂന്നു  പ്രദേശങ്ങളെക്കാളും  കൂടുതലാണ് . തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ  ഫലമായി  ജൂൺ മുതൽ ആഗസ്ത് വരെ തുടർച്ചയായി മഴ ലഭിക്കുന്നു. സെപ്റ്റംബറിൽ വടക്ക് കിഴക്കു  മൺസൂൺ  മൂലം മിതമായ മഴ ലഭിക്കുന്നു. മിതമായ ഉയരം കൂടിയ മലനിരകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ് . തെങ്ങ്, വാഴ, മാവ്, ചക്ക, കപ്പ, കുരുമുളക്, അടയ്ക്ക എന്നിവ  ഈ  പ്രദേശത്തെ  പ്രധാന  വിളകളാണ്  . ഒരു പരിധിവരെ  പച്ചക്കറികളും  ചക്ക  പോലെയുള്ള  പഴങ്ങളും  സർവ്വസാധാരമാണ് . ഇത്  കൂടാതെ  കിഴങ്ങുവർഗ്ഗങ്ങൾ, വിളകൾ, പച്ചക്കറികൾ, മറ്റു കാർഷികവസ്തുക്കൾ എന്നിവയും  കൃഷി ചെയ്യുന്നു

വസ്തുതകൾ ഒറ്റനോട്ടത്തിൽ

വിവരണം വസ്തുതകൾ
പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 9 ചതുരശ്ര കിലോമീറ്റർ
മൊത്തം ഭൂമിശാസ്ത്ര വിസ്തീർണം 868.76 ഹെക്ടർ
ആകെ കൃഷിചെയ്യാവുന്ന പ്രദേശം 340 ഹെക്ടർ
മൊത്തം കർഷകരുടെ എണ്ണം 4291
ശരാശരി വാർഷിക മഴ 3000 മി.മി
മൺസൂൺ തെക്ക്-പടിഞ്ഞാറൻ  മൺസൂൺ – ജൂൺ മുതൽ ഓഗസ്റ്റ് വരെ

വടക്ക് കിഴക്കു  മൺസൂൺ – സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ

മണ്ണ് തരം മണൽ  – തീരപ്രദേശം

ചുവന്ന മണ്ണ്  – ഉൾഭാഗം

ഗ്രാമങ്ങൾ പന്തക്കൽ, പള്ളൂർ, ചാലക്കര, ചെമ്പ്ര, ചെറുകല്ലായി
പ്രധാന വിളകൾ തെങ്ങ്, കപ്പ, കുരുമുളക്, അടയ്ക്ക, പച്ചക്കറികളും പഴങ്ങളും, വാഴ, മാവ്, പ്ലാവ്
വിളവെടുപ്പ്  രീതി ശ്രേണി, മിശ്രിതം
പദ്ധതികൾ തോട്ടവിളകളുടെ കൃഷിയിലൂടെ വൈവിധ്യവൽക്കരണത്തിനുള്ള പദ്ധതി

സാമൂഹിക  വനവത്കരണം