ബഹു: ഗവർണറുടെ രേഖാചിത്രം

Hon'ble Lt. Governor

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (IAS – 1979 ബാച്ച്) മുതിർന്ന ഉദ്യോഗസ്ഥനാണ് (വിരമിച്ച) ശ്രീ. കെ. കൈലാഷ്നാഥൻ. 2006 മുതൽ 2013 വരെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം, 2013 മെയ് മുതൽ 2024 ജൂൺ വരെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം തുടർച്ചയായി നിയമിതനായി; അങ്ങനെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) മൊത്തം 18 വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. ഇതിനുപുറമെ, സർദാർ സരോവർ നർമ്മദ നിഗം ​​ലിമിറ്റഡിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധി ആശ്രമം പുനർവികസന പദ്ധതിയുടെ ചുമതലയുള്ള ‘മഹാത്മാഗാന്ധി സബർമതി ആശ്രമം മെമ്മോറിയൽ ട്രസ്റ്റി’ന്റെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയാണ് അദ്ദേഹം.

ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (GSPCL) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും, യു.എൻ. മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിന്റെ ഗവേണിംഗ് ബോഡി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എം.എസ്.സി. (കെമിസ്ട്രി), എം.എ. [ഇക്കണോമിക്സ് (യുകെ)] എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് ശ്രീ. കൈലാഷ്നാഥൻ. തന്റെ മുൻകാല ഔദ്യോഗിക ചുമതലകളിൽ, ഗുജറാത്തിലെ വ്യവസായ വികസനവുമായും തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണറായും നഗരവികസന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചതിലൂടെ നഗരവികസന മേഖലയിലും അദ്ദേഹത്തിന് വിപുലമായ അനുഭവസമ്പത്തുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ, ഗുജറാത്ത് സംസ്ഥാനത്ത് കുടിവെള്ള പൈപ്പ്‌ലൈൻ ‘ഗ്രിഡ്’ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഗുജറാത്ത് സർക്കാരിൽ 45 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, സംസ്ഥാനത്തെ നിരവധി സുപ്രധാന പദ്ധതികളുടെയും വിവിധ പരിപാടികളുടെയും നടത്തിപ്പിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ശ്രീ. കെ.കൈലാശനാഥൻ, ഐഎഎസ് (റിട്ട.),
രാജ്ഭവൻ,
പുതുച്ചേരി-605 001.
ഓഫീസ് : +91-413-2334051,
ഫാക്സ് : +91-413-2334025
ഇമെയിൽ: lg[at]py[dot]gov[dot]in