അടക്കുക

സെന്റ് തെരേസാസ് ദേവാലയം

ദിശ
വിഭാഗം ചരിത്രപരമായ

സെന്റ് തെരേസാസ് ദേവാലയം

മാഹിയിലെ ദി സെയിന്റ് തെരേസാ ഓഫ് അവില  ദേവാലയം ഇന്ത്യയിലെയും  മലബാറിലെയും ഒരു പുരാതനമായ ദേവാലയമാണ്  വടകരക്ക്  അടുത്തുള്ള   കടത്തുനാടിന്റെ  രാജാവായിരുന്ന   വാഴുന്നോരുടെ  കാലത്തു  റവ. ഫാദർ ഇഗ്നേഷ്യസ്   ഹിപ്പൊലൈറ്റ്സ്  O.C.D ന്റെ  ” ഡീ മിഷൻ മഹിഞ്ചൻസി മലബാറിബസ് കമന്റാരിയസ്”  എന്ന  2 ഒക്ടോബര് 1757   പുസ്തക പ്രകാരം   ഇറ്റലിക്കാരനായ  റവ . ഫാദർ ഡൊമിനിക്  മാഹിയിൽ  വരുകയും  “മാഹി  മിഷൻ ”  സ്ഥാപിച്ചു .വടകരക്ക്  അടുത്തുള്ള   കടത്തുനാടിന്റെ  രാജാവായിരുന്ന   വാഴുന്നോരുടെ  കാലത്തു  റവ. ഫാദർ ഇഗ്നേഷ്യസ്   ഹിപ്പൊലൈറ്റ്സ്  O.C.D ന്റെ  ” ഡീ മിഷൻ മഹിഞ്ചൻസി മലബാറിബസ് കമന്റാരിയസ്”  എന്ന  2 ഒക്ടോബര് 1757   പുസ്തക പ്രകാരം   ഇറ്റലിക്കാരനായ  റവ . ഫാദർ ഡൊമിനിക്  മാഹിയിൽ  വരുകയും  “മാഹി  മിഷൻ ”  സ്ഥാപിക്കുകയും  അതിലൂടെ  ഒരു  ചെറിയ  ക്രൈസ്തവ  സമൂഹം വളരുകയും   സെന്റ് തെരേസാസ് ദേവാലയം  നിർമിക്കുകയും  ചെയ്തു .

ചിത്രസഞ്ചയം

  • ദേവാലയം
    സെന്റ് തെരേസ ദേവാലയം - മുന്കാഴ്ച
  • സെന്റ് തെരേസയുടെ പെരുന്നാൾ പ്രദക്ഷിണം
    സെന്റ് തെരേസയുടെ പെരുന്നാൾ
  • പ്രദക്ഷിണം
    പ്രദക്ഷിണം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.