അടക്കുക

പുത്തലം ക്ഷേത്രം

ദിശ
പുത്തലം ക്ഷേത്രംമാഹിയിലെ  ഒരു പുരാതന  ഭഗവതി ക്ഷേത്രമാണ്   പുത്തലം അമ്പലം. എല്ലാ  വർഷവും മാർച്ച മാസത്തിൽ  ദിവ്യത്വത്തോടെയുള്ള പുരാതന കലാരൂപമായാ  “തിരയാട്ടം ” ഈ  ക്ഷേത്രത്തോട്  അനുബന്ധിച്ചു  നടത്തപ്പെടുന്നു  . മാഹിയിലെ ശ്രീ പുത്തലം ഭഗവതി ക്ഷേത്രം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഭഗവതി ക്ഷേത്രത്തിലെ  ഐതിഹ്യം  ഫ്രഞ്ച്   സൈന്യവും  ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളോട്  അനുബന്ധിച്ചുള്ള  സംഭവങ്ങളെ  പറ്റിയാണ് . മാർച്  ആദ്യ  വാരത്തിൽ  നടത്തുന്ന  ഉത്സവം പ്രശസ്തമാണ് . തെയ്യം  എന്ന  മനോഹരമായ  കലാരൂപം  ഇതിനോട്  അനുബന്ധിച്ചു  അരങ്ങേറുന്നു

ചിത്രസഞ്ചയം

  • പുത്തലം
    ക്ഷേത്രം - പ്രവേശനം
  • പുത്തലം
    ക്ഷേത്രം - മുന്കാഴ്ച
  • പുത്തലം തിറ  ഉത്സവം
    പുത്തലം തിറ ഉത്സവം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. വിമാന യാത്രക്കാർക്ക് കോഴിക്കോട്ടു നിന്നും ബസ്, തീവണ്ടി മാർഗങ്ങളിൽ മയ്യഴിയിൽ എത്തിച്ചേരാവുന്നതാണ്. മയ്യഴി ഗവണ്മെന്റ് ഹൗസിലേക്കുള്ള വഴിയിലാണ് അഴിമുഖം

ട്രെയിന്‍ മാര്‍ഗ്ഗം

മയ്യഴി ഷൊർണുർ - മംഗലാപുരം തീവണ്ടി മാർഗത്തിലാണ്. മാഹി തന്നെയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വളരെ ചുരുക്കം ചില ട്രെയിനുകൾ ഒഴിച്ചാൽ ബാക്കി എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്. വടകര റെയിൽവേ സ്റ്റേഷനും തലശ്ശേരി റെയിൽവേ സ്റ്റേഷനും മദ്ധ്യേ ആണ് മാഹീ റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

NH - 17 ദേശീയപാതയിലാണ് മാഹി സ്ഥിതി ചെയ്യുന്നത്. മാഹിയില്‍ എത്തിച്ചേരാന്‍ കോഴിക്കോട്ടിൽ നിന്നും കണ്ണൂരിൽ നിന്നും രാത്രിയും പകലും ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്സുകൾ ലഭ്യമാണ്. കോഴിക്കോട്ടുനിന്നും 60 കി. മി. യും കണ്ണൂരിൽനിന്ന് 27 കി.മി. യും ദൂരമുണ്ട്. പുതുച്ചേരി, തിരുവനന്തപുരം, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽനിന്നും ദീർഘദൂര സർവീസുകൾ ലഭ്യമാണ്.