ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മാഹി
വിദ്യാലയത്തിന്റെ ചരിത്രം(1916 – 2016)
പുത്തലത്ത് കുന്നും പുറത്ത് പെരച്ചന്‍ വൈദ്യര്‍ നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു മയ്യഴിയിലെ ആദ്യത്തെ വിദ്യാലയം. 1881ല്‍ ഈ വിദ്യാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ അനുവാദത്തോടെ ഒരു ജര്‍മ്മന്‍ മിഷനറിയായ വാള്‍ട്ടര്‍ സൈമണ്‍ പെരച്ചന്‍ വൈദ്യരില്‍ നിന്നും ഏറ്റെടുത്തു
1916 ജനുവരി 19ന് വൈസ്മേന്‍ എന്ന സായ്പ്പിന്റെ പരിശ്രമത്താല്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്ത്തപെട്ടു. ഓണം ലോക മഹാ യുദ്ധ കാലത്ത് ഫ്രഞ്ച് സര്‍ക്കാര്‍ ഈ വിദ്യാലയം നേരിട്ട് ഏറ്റെടുത്തു. Ecole Anglaise ( English Echool) എന്നു നാമകരണം ചെയ്തു. അന്നു മയ്യഴിയില്‍ മറ്റെല്ലാം ഫ്രെഞ്ചു വിദ്യലയങ്ങലായിരുന്നു എന്ന കാര്യം പ്രസ്താവ്യമാണ്. അന്നു ഇന്നത്തെ നഴ്സരിക്കു തുല്യമായ ശിശുവിദ്യാലയത്തിനു പുറമെ 7 ക്ലാസുകള്‍ ഉണ്ടായിരുന്നു. 231 വിദ്യാര്‍ത്ഥികളും 8 അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗവും ഒന്നാം ഫോറം മുതല്‍ 3-ാം ഫോറം വരെയുള്ള മിഡില്‍ സ്കൂള്‍ വിഭാഗവും ചേര്‍ന്നിരുന്നു..
പിന്നീട് ഈ വിദ്യാലയം പുതുശ്ശേരിയിലെ കല്‍വെ കോളജിന്റെ ഒരു ഘടകമായി പ്രവര്‍ത്തിക്കുകയും കല്‍വെ ബ്രാഞ്ച് സ്കൂള്‍ എന്ന പേര്‍ നിലവില്‍ വരികയും ചെയ്തു. 1929ല്‍ കല്‍വെ ബ്രാഞ്ച് ഹൈസ്കൂളായി ഉയര്ത്തപെട്ടു. മദിരാശി സര്‍വകലാ ശാലയുടെ കീഴില്‍ മെട്രിക്കുലേശന്‍ പരീക്ഷ നടപ്പിലാവുകയും ചെയ്തു
പില്‍ക്കാലത്ത് നമ്മുടെ വിദ്യാലയം മാഹി ലബര്‍ദോനെ കോളേജ് എന്നറിയപ്പെട്ടു. മയ്യഴി ഇന്ത്യന്‍ യുനിയനില്‍ ലയിച്ചപോല്‍ പേര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഹൈസ്കൂള്‍ ആയി മാറി. അല്‍പകാലത്തിന് ശേഷം പേരിന്റെ കൂടെ ഗവര്‍മെന്റ് എന്ന് ചേര്‍ക്കപ്പെടുകയും ജവഹര്‍ലാല്‍ നെഹ്‌റു ഗവ: ഹൈസ്കൂള്‍ (JNGHS) ആയി മാറുകയും ചെയ്തു. 1969ല്‍ മെട്രിക്കുലെഷന് പകരം കേരളാ എസ്. എസ്. എല്‍. സി. പരീക്ഷ നിലവില്‍ വന്നു. 1991ല്‍ ഹയര്‍സെക്കന്ററിയായി ഉയര്ത്തപെടുകയും കേരളാ ഹയര്‍സെക്കന്ററി ബോഡിനു കീഴില്‍ പരീക്ഷകള്‍ നടത്തപ്പെടുകയും ചെയ്യുന്നു.
ഇന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയുകയും 1966ല്‍ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. 1970ല്‍ മയ്യഴിയില്‍ പുതിയ കോളേജ് ആരംഭിച്ചപോള്‍ സ്കൂള്‍ കെട്ടിടം മഹാത്മാഗാന്ധി ഗവ: കോളേജിനു വിട്ടുകൊടുക്കേണ്ടിവന്നു. നീണ്ട 15 വര്ഷം മറ്റ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 1985ല്‍ നാം വീണ്ടും സ്വന്തം കെട്ടിടത്തിലേക്ക് മടങ്ങി വന്നു..
പെരച്ചന്‍ വൈദ്യര്‍ കൊളുത്തിയ അക്ഷരദീപം അക്ഷയമായി, നൂറിന്റെ നിറദീപമായി ജ്വലിച്ചു കൊണ്ടിരിക്കുന്നു. നമുക്കിത് എന്നും കെടാതെ സൂക്ഷിക്കാം.
സ്കൂളിനെക്കുറിച്ച് | |
---|---|
ക്ലാസുകൾ | ഹൈസ്കൂൾ- IX & X ഹയർ സെക്കൻഡറി – XI & XII |
സ്‌കൂൾ സമയം | 9;30 AM TO 4:00 PM |
പാഠ്യപദ്ധതി & മീഡിയം : | |
ഹൈസ്കൂൾ:IX – X | വിദ്യാഭ്യാസ ബോർഡ് കേരള മീഡിയം: ഇംഗ്ലീഷ് ,മലയാളം |
ഹയർ സെക്കൻഡറി .: XI – XII | ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ കേരള മീഡിയം: ഇംഗ്ലീഷ് |
അടിസ്ഥാന സൗകര്യങ്ങള്‍ | |
ക്ലാസ്സ്മുറികൾ | 17 |
മറ്റ് ഉപയോഗ മുറികൾ | 15 |
ലാബുകൾ | ഭൗതികശാസ്ത്രം കെമിസ്ട്രി ജീവശാസ്ത്രം കമ്പ്യൂട്ടർ സയൻസ് ജന്തുശാസ്ത്രം ഭൂമിശാസ്ത്രം |
മറ്റ് സൗകര്യങ്ങൾ | ലൈബ്രറി ഐസിടി കല &കരകൗശലം |
മൂത്രപ്പുരകളുടെ എണ്ണം | 21 (ആണ്‍കുട്ടികള്‍ :12 പെൺകുട്ടികൾ :9) |
ശൗചാലയങ്ങളുടെ എണ്ണം | 20 (പെൺകുട്ടികൾ :11 പെൺകുട്ടികൾ :9) |
കുടിവെള്ള ലഭ്യത | ടാപ്പുകളുടെ എണ്ണം : 7 ആർ.ഒ സിസ്റ്റങ്ങൾ : 6 |
ഹയർ സെക്കന്ററി ക്ലാസ്സുകളിലെ ഗ്രൂപ്പുകളുടെ ലഭ്യത
ഗ്രൂപ്പ് പേര് | വിഷയം | മീഡിയം |
---|---|---|
ശാസ്ത്രം | ഇംഗ്ലീഷ് | |
കമ്പ്യൂട്ടർ കൊമേഴ്സ് | ഇംഗ്ലീഷ് | |
ഗണിതശാസ്ത്രം കൊമേഴ്സ് | ഇംഗ്ലീഷ് | |
ഹ്യൂമാനിറ്റീസ് | ഇംഗ്ലീഷ് |
സ്‌കൂളുമായി ബന്ധപ്പെടേണ്ട വിശദാംശങ്ങൾ
- ഫോൺ: 0490 2336550
- ഇ – മെയിൽ വിലാസം : jnghssmahe[at]gmail[dot]com
ശതവാര്‍ഷിക ആഘോഷം 2016-17-ചിത്രങ്ങൾ
എൻഎസ്എസ് പ്രവർത്തനങ്ങൾ 2017-18 -ചിത്രങ്ങൾ