അടക്കുക

ജില്ലയെ കുറിച്ച്

മയ്യഴിപ്പുഴയുടെയും അറേബ്യൻ കടലിന്റെയും അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് മാഹി (മയ്യഴി). അറബിക്കടലിന്റെ കൺപുരികം എന്നാണ് മയ്യഴിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരോടപ്പം തന്നെ വിദേശിയരെയും വളരെയധികം ആകര്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മാഹി . കെട്ടുകഥകളുടെയും നിഗൂഢതകളുടെയും ഒരു സങ്കേതമാണ് മാഹി . അതിന്റെ ഓരോ മുക്കിലും മൂലയിലും അതിശയകരമായ കഥകൾ ഉണ്ട്, അവ നിങ്ങളെ അത്ഭുതങ്ങളുടെയും ജുഗുപ്സകളുടെയും ഒരു ലോകത്തേക്ക് ആനയിക്കുന്നു.

ഭൂമിശാസ്ത്ര പരമായി കേരളത്തിൽ സ്ഥിതി ചെയ്യുന്ന മാഹി പുതുച്ചേരി സർക്കാരിന്റെ സാമ്പത്തിക  സ്രോതസ്സിൽ  പ്രഥമ  ഗണനീയമായ സ്ഥാനമുണ്ട്. പുതുച്ചേരി സർക്കാരിന്റെ ഭരണസിരാ കേന്ദ്രത്തിൽ നിന്ന് 630 km ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഴയ ഫ്രഞ്ച് നഗരം ഒൻപതു കി.മി വിസ്തീർണവും ഏകദേശം 41000 ആളുകളും താമസിക്കുന്നു. ഇന്ത്യൻ പെനിൻസുലിലെ ഇന്ത്യൻ  ഉപദ്വീപിന്റെ   പടിഞ്ഞാറൻ  തീരത്തിന് അക്ഷാംശം  11 ഡിഗ്രി 42 നും , ’11 ഡിഗ്രി 43′ നും  ഇടയിൽ വടക്ക് സ്ഥിതിചെയ്യുന്നു  , രേഖാംശം 75 ഡിഗ്രി 31 നും 75 ഡിഗ്രി 33 നും  കിഴക്കും സ്ഥിതിചെയ്യുന്നു.  കേരളത്തിലെ വടകരക്കും തലശ്ശേരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം കോഴിക്കോട് നിന്നും ഏകദേശം 58 km ദൂരത്തിലും കണ്ണൂരിൽ നിന്നു 24 km ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു തിരക്കേറിയ വാണിജ്യ കേന്ദ്രമാണ്.

ജില്ലാ മാഹി – അവലോകനം

വിവരണം വസ്തുതകൾ
വിസ്തീർണ്ണം 9 Sq. Km.
ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 868.76ഹെക്ടർ
അക്ഷാംശം 110 42′ To 110 43′ വടക്ക്
രേഖാംശം 750 31′ To 750 33′ കിഴക്ക്
താപനില 190 36 വരെ 0
ശരാശരി മഴ 3000 mm
മഴക്കാലം ജൂൺ മുതൽ ഓഗസ്റ്റ് വരെ (തെക്ക്-പടിഞ്ഞാറൻ മൺസൂൺ)
സെപ്തംബർ (വടക്കുകിഴക്കൻ മൺസൂൺ)
തെഹ്‌സിലും ഗ്രാമങ്ങളും
തെഹ്‌സിൽ 1 (മാഹി)
ബ്ലോക്കുകൾ 1 (മാഹി)
ഗ്രാമങ്ങൾ 5
താൽക്കാലിക ജനസംഖ്യ (സെൻസസ് 2011 അനുസരിച്ച് )
പുരുഷ ജനസഖ്യ 19,269
സ്ത്രീ ജനസഖ്യ 22,665
മൊത്തം ജനസഖ്യ 41,934
ലിംഗ അനുപാതം 1176
സാക്ഷരതാ 36,730
സാക്ഷരതാ നിരക്ക് 98.35
വിളകൾ
പ്രധാന വിളകൾ തെങ്ങ്, വാഴ, മാവ്, ചക്ക, കപ്പ, കുരുമുളക്, അടയ്ക്ക
വിളവെടുപ്പ് രീതി വരി & മിശ്രിതം