അടക്കുക

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരയുക:

പുതുച്ചേരി  കേന്ദ്രഭരണപ്രദേശത്തിലെ നാല് ജില്ലകളിൽ ഒന്നാണ് മാഹി. മൂന്ന്  ഭാഗത്തു  കണ്ണൂർ  ജില്ലയാലും   ഒരു ഭാഗത്തു  കോഴിക്കോട്  ജില്ലയാലും  ചുറ്റപ്പെട്ട  മാഹി മയ്യഴിപ്പുഴയുടെ   തീരത്താണ് . കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 15 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ  തലശ്ശേരിയിൽ നിന്ന് ഏകദേശം 8 കിലോമീറ്ററും  അകലെ   സ്ഥിതി ചെയ്യുന്നു . ഫ്രഞ്ച്  കോളനിയായിരുന്ന  മാഹിയിൽ  ഇപ്പോഴും  അതിന്റെ  അടയാളങ്ങളും  ശേഷിപ്പുകളും  കാണാം .പ്രസിദ്ധമായ സെന്റ് തെരേസാ പള്ളി ഇവിടെയാണ് . രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന  ദേവാലയങ്ങളിൽ ഒന്നാണ്  ഇത് . പ്രത്യേകിച്ച് “ഫെറ്റെ ഡി മാഹി” വേളയിൽ  എല്ലാ മതവിഭാഗങ്ങളിൽ  പെട്ടവരും   സന്ദർശിക്കുന്നു .

വീക്ഷണകേന്ദ്രം

മൂപ്പൻകുന്ന്

മൂപ്പൻകുന്ന് ആകർഷണീയമായ ഒരു പൈതൃക പ്രദേശമാണ് .  പ്രകൃതി  ഭംഗിക്ക്  കോട്ടം  വരുത്താതെ  ന്യുതനമായ  സൗകര്യങ്ങളോട്  കൂടി   നവീകരിച്ചതാണ്  . ഇവിടെ  നടപ്പാത , പാർക്  ഞ്ചുകൾ ,വിശ്രമ …

riverside walk way

നടപ്പാത

അഴിമുഖത്തു  നിന്നും    മയ്യഴി  പാലം  വരെയുള്ള  ഒരു  മനോഹരമായ  നടപ്പാതയാണ്  . മാഹി  നഗരത്തിനു  ചാർത്തിയ  ഒരു വജ്ര  മുത്തുമാല പോലെയാണ് ഈ  നടപ്പാത  . മയ്യഴി …

അഴിമുഖം

അഴിമുഖം

മയ്യഴിപുഴയുടെയും  അറബിക്കടലിന്റെയും  സംഗമ  സ്ഥലമാണ്  അഴിമുഖം . നീലതിരമലകളുടെയും  ചിറ്റോടങ്ങളുടെയും ഈ  സമുദ്ര  നദി സംഗമം  മാഹിയിലെ  പ്രധാനപ്പെട്ട  ഒരു  ആകർഷണ  കേന്ദ്രമാണ് .ടാഗോർ പാർക്ക് ഇവിടെ…

സെന്റ് തെരേസയുടെ  ദേവാലയം

സെന്റ് തെരേസാസ് ദേവാലയം

വിഭാഗം ചരിത്രപരമായ

മാഹിയിലെ ദി സെയിന്റ് തെരേസാ ഓഫ് അവില  ദേവാലയം ഇന്ത്യയിലെയും  മലബാറിലെയും ഒരു പുരാതനമായ ദേവാലയമാണ്  വടകരക്ക്  അടുത്തുള്ള   കടത്തുനാടിന്റെ  രാജാവായിരുന്ന   വാഴുന്നോരുടെ  കാലത്തു  റവ. ഫാദർ…

റെയിൽവേ   കാഴ്ച

വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ

വാട്ടർ സ്പോർട്സ് കോംപ്ലക്സ്, മഞ്ചക്കൽ മാഹിയുടെ കിഴക്കു വശത്തുള്ള പാറക്കെട്ടുകളാൽ നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് വയനാടൻ മലനിരകളുടെ ദൂര കാഴ്ച ,…

പുത്തലം

പുത്തലം ക്ഷേത്രം

മാഹിയിലെ  ഒരു പുരാതന  ഭഗവതി ക്ഷേത്രമാണ്   പുത്തലം അമ്പലം. എല്ലാ  വർഷവും മാർച്ച മാസത്തിൽ  ദിവ്യത്വത്തോടെയുള്ള പുരാതന കലാരൂപമായാ  “തിരയാട്ടം ” ഈ  ക്ഷേത്രത്തോട്  അനുബന്ധിച്ചു  നടത്തപ്പെടുന്നു …

പുരാവസ്തുകേന്ദ്രം

മ്യൂസിയവും ഗവണ്മെന്റ് ഹൗസും

ഗവണ്മെന്റ് ഹൌസിൽ പുരാതന കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനു വേണ്ടിയുള്ള ഒരു മ്യൂസിയം തുടങ്ങിയിട്ടുണ്ട്. ഇവിടെ മാഹിയിലെ ചരിത്രത്തിലേക്ക് കണ്ണ് തുറപ്പിക്കുന്ന സ്മാരകചിഹ്നങ്ങൾ ഉണ്ട്.