അടക്കുക

മഹാത്മാഗാന്ധി ഗവണ്മെൻറ് ആർട്സ് ആന്റ് സയന്സ് കോളേജ്

ആമുഖം

MGGAC

പുതുച്ചേരി കേന്ദ്രഭരണ പ്രേദേശത്തിന്റെ ഭാഗമായ മയ്യഴിയിലെ ആദ്യത്തെ ഉന്നത പഠന സ്ഥാപനമാണ് മഹാത്മാ ഗാന്ധി ഗവഃ ആർട്സ് കോളേജ്. ചാലക്കരയിലെ പ്രകൃതിരമണീയമായ മൌണ്ട് വേരാ യിലാണ് ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്നത്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മുഴുവൻ മേഖലയിലെയും ജനങ്ങൾക്കു വേണ്ടി ആർട്സ്, ഹ്യൂമാനിറ്റീസ് ,സയൻസ് വിഷയങ്ങളായിൽ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം നല്കുന്നതിനായുള്ള പുതുശ്ശേരി സർക്കാരിന്റെ പ്രവർത്തന ഫലമായാണ് ഈ കോളേജ് സ്ഥാപിതമായത്

1970 ഡിസംബർ 11 ന് ബഹുമാനപ്പെട്ട പുതുശ്ശേരി ലഫ് ഗവർണർ ശ്രീ. ബി.ഡി . ജെട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം എം ഘനി യുടെ സാന്നിധ്യമുള്ള ബഹുമാനപ്പെട്ട അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി ശ്രി. എം.ഒ.എച്. ഫാറൂഖ് അധ്യക്ഷനായുള്ള ചടങ്ങിൽ വച്ച ഈ കോളേജിൻറെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു.

തുടക്കത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനിലുള്ള പ്രീ ഡിഗ്രി മാത്രമുള്ള ഒരു ജൂനിയർ കോളേജ് ആയി ആരംഭിച്ച കോളേജിൽ 1973 ൽ ബിരുദ കോഴ്സുകളും. 1992 ൽ ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചു. ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജിന് നാക്കിന്റെ ബി ഗ്രേഡ് ലഭിച്ചിട്ടുണ്ട് . കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലാബുകളും നല്ല ഒരു ലൈബ്രറിയും ഉണ്ട്. ഉന്നതയോഗ്യതയും അനുഭവസമ്പത്തുമുള്ള അദ്ധ്യാപകർ സ്ഥാപനത്തിൻറെ സവിശേഷതയാണ് .

മാഹി നാഷണൽ ഇൻഫൊർമാറ്റിക്സിന്റെ സഹകരണത്തോടെ പൂർണമായും കമ്പ്യൂട്ടർ വല്ക്കരിക്കപ്പെട്ട വിദ്യാർത്ഥി ഹാജർ നിലവാര പരിശോധന സംവിധാനവും, പരീക്ഷാ നടത്തിപ്പും ചെയ്യുന്ന മാഹിയിലെ ഏക സ്ഥാപനമാണ് കോളേജ്

വീക്ഷണം

MGGAC

ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനും, വളർന്നുവരുന്ന പുതിയ സമ്പദ്ഘടനയ്ക്കും സമത്വമൊരു സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിൽ പ്രവർത്തിക്കാനും ഇന്ത്യയുടെ ഒരു ചെറിയ സാംസ്കാരിക മേഖലയിൽ നിന്നുള്ള ഗ്രാമീണ പശ്ചാത്തലത്തിലുള്ള യുവ വിദ്യാർത്ഥികളെ തയ്യാറാക്കുന്നു .

ദൗത്യം

MGGAC

  • അടിസ്ഥാനവിദ്യാഭ്യാസ, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ വിദ്യാഭ്യാസം നൽകുക
  • ഈ മേഖലയുടെ വികസനത്തിൽ അവരുടെ സംഭാവനയ്ക്ക് സഹായകമാകുന്നതിനായി അനുയോജ്യമായ സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവും പാരിസ്ഥിതിക മൂല്യങ്ങളും ഉന്നയിക്കുന്നതിന്.
  • രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് കാരണമായേക്കാവുന്ന മേഖലയിൽ പ്രത്യേകമായി ഗവേഷണ പഠനങ്ങളും ഫലപ്രാപ്തി പദ്ധതികളും ഏറ്റെടുക്കുന്നതിന്.
  • വിദ്യാർത്ഥിയുടെ സാങ്കേതിക വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനും അതിനെ ആഗോളമായി മത്സരിക്കുന്നതിനും സഹായിക്കുക.
  • വിദ്യാർത്ഥികൾക്ക് സാമൂഹ്യ നീതിയുടെ കാരണത്താലുള്ള അവരുടെ റോളുകൾ മനസ്സിലാക്കുന്നതിനും ദേശീയ വികസനത്തിന് അവരുടെ പങ്ക് സംഭാവന ചെയ്യുന്നതിനും

സമ്പർക്കം

 

ഡോ. ആസിഫ് സി. എ.
പ്രിൻസിപ്പൽ (ഇൻ ചാർജ് ),
മഹാത്മ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മാഹി
മൌണ്ട് വേര, ചാലക്കര ,
ന്യൂ മാഹി പോസ്റ്റ് 673311
ഫോൺ : 0490 233 2319

അക്കാദമി പ്രോഗ്രാം

ബിരുദ തല കോഴ്‌സുകൾ

ക്രമ നമ്പർ കോഴ്സിന്റെ പേര് ആരംഭിച്ച വർഷം സീറ്റുകളുടെ എണ്ണം വകുപ്പ് മേധാവി
1 ബി.എ ഇംഗ്ലീഷ് 1986 24 ഡോ. ആസിഫ് സി. എ. (അസോസിയേറ്റ് പ്രൊഫസ്സർ)
2 ബി.എ . മലയാളം 1987 24 ഡോ. മഹേഷ് മംഗലാട്ട് (അസോസിയേറ്റ് പ്രൊഫസ്സർ)
3 ബി.എ . ഹിന്ദി 1981 20 ഡോ. മഞ്ജുള കെ.(അസോസിയേറ്റ് പ്രൊഫസ്സർ)
4 ബി.എ . സാമ്പത്തികശാസ്ത്രം 1973 24 ഡോ. വിനിത വാസു (അസോസിയേറ്റ് പ്രൊഫസർ)
5 ബി.എസ് സി. മാത്തമാറ്റിക്സ് 1986 24 മിസ്സിസ് ഷീന കെ പി (അസോസിയേറ്റ് പ്രൊഫസർ)
6 ബി.എസ് സി. ഭൗതികശാസ്ത്രം 1983 24 ഡോ. അജിത്കുമാർ സി. എം. (അസോസിയേറ്റ് പ്രഫസർ)
7 ബി.എസ് .സി രസതന്ത്രം 1973 24 ശ്രീ . വെങ്കട സുബ്രഹ്മണ്യൻ എച്ച് (അസോസിയേറ്റ് പ്രൊഫസർ)
8 ബി.എസ് .സി പ്ലാന്റ് സയൻസ് 1981 24 ഡോ. മാരി ഭട്ട് എം. (അസോസിയേറ്റ് പ്രൊഫസർ)
9 ബി.എസ് .സി ജന്തുശാസ്‌ത്രം 1985 24 ഡോ. ഗോപിനാഥൻ കെ. എം. (അസോസിയേറ്റ് പ്രഫസർ)
10 ബി.എസ് .സി കമ്പ്യൂട്ടർ സയൻസ് 1999 24 മിസ്സിസ് .സിന്ധു.പി. (അസോസിയേറ്റ് പ്രൊഫസർ)
11 ബി.കോം. 1981 40 ഡോ. എൻ. വിജയകുമാർ (അസോസിയേറ്റ് പ്രൊഫസർ)

ബിരുദാനന്തരബിരുദ കോഴ്‌സുകൾ

ക്രമ നമ്പർ കോഴ്സിന്റെ പേര് ആരംഭിച്ച വർഷം സീറ്റുകളുടെ എണ്ണം
12 എം.എ (ഹിന്ദി) 1992 15
13 എം.എസ് .സി(സസ്യശാസ്ത്രം) 1997 10

Admission to the first year UG and PG courses and lateral entry to B.Sc. Computer Science and B.Com. are done as per the guidelines of Pondicherry University and Government of Puducherry

PHOTO GALLERY