അടക്കുക

പോലീസ്

പോലീസ് വകുപ്പ്, മാഹി

ആമുഖം

മാഹി പ്രദേശം, പുതുച്ചേരി യു.ടിയു ടെ ഭാഗമാണ്. കേരളത്തിലെ കണ്ണൂർ കോഴിക്കോട് ജില്ലകൾക്കിടയിലാണ് മാഹി സ്ഥിതി ചെയുന്നത്. ഈ പ്രദേശം കേരളത്തിലെ പാനൂർ, ചൊക്ലി, എടച്ചേരി, പോലീസ് സ്റ്റേഷനുകൾക്കിടയിൽ ചുറ്റപ്പെട്ട് കിടക്കുന്നു. 1721 മുതൽ 15/07/1954 വരെ മാഹി ഫ്രാഞ്ച് കോളനി ആയിരുന്നു. ഈ പ്രദേശം 9 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണം (മാഹി പി.എസ്- 2.5 ചതുരശ്ര കി.മീ , പള്ളൂർ പി.എസ്.-3.5 ചതുരശ്ര കി.മീ ., പന്തക്കൽ ഒപി -3 ചതുരശ്ര കി.മീ). വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങൾ കേരളത്താലും പടിഞ്ഞാറു അറേബ്യൻ കടൽ ചുറ്റപ്പെട്ടിരിക്കുന്നു. മാഹിയുടെ തീരപ്രദേശം ഒരു കിലോമീറ്ററ് നീളത്തിലാണ്, പുതുച്ചേരിക്ക് കീഴിലുള്ള ഒരു ഉപ താലൂക്കാണ് മാഹി . 2011 ലെ സെൻസസ് പ്രകാരം മാഹിയുടെ ജനസംഖ്യ 41934 ആണ്.. മാഹി രാജ്യത്തെ ഏറ്റവും കൂടിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് , ഒരു ചതുരശ്ര കിലോമീറ്ററിൽ ഇത് 4659 ആണ്.

മാഹിയിലെ പോലീസ് സേനയുടെ ചുമതല സൂപ്രണ്ട് ഓഫ് പോലീസ് ആണ്. ഒരു സർക്കിൾ മാത്രമാണ് മാഹിയിൽ ഉള്ളത്, രണ്ട് പോലീസ് സ്റ്റേഷനുകൾ ഉണ്ട്. ഇവ മാഹി പോലീസ് സ്റ്റേഷൻ , പള്ളൂർ പോലീസ് സ്റ്റേഷൻ, പാന്തക്കൽ ഔട്ട് പോസ്റ്റ് എന്നിവയാണ്. രണ്ടു പോലീസ് സ്റ്റേഷനുകൾ സബ് ഇൻസ്പെക്ടർമാരുടെകീഴിലും പന്തക്കൽ ഔട്ട് പോസ്റ്റ് പള്ളൂർ പോലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിൽ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുടെ കീഴിലും പ്രവർത്തിക്കുന്നു. മാഹി സർക്കിൾ ഇൻസ്പെക്ടർ ഈ പോലീസ് സ്റ്റേഷന്കുളുടെയും ഔട്പോസ്റ്റിന്റെയും കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നു , ഇത് പോലീസ് സൂപ്രണ്ടിന്റെ പൂര്ണ്ണമായ നിയനന്ത്രണത്തിലാണ് .മാഹി മലബാർ തീരത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും പുതുച്ചേരിയി നിന്നും 625 കിലോമീറ്റർ അകലെയുള്ള പ്രദേശം ആയതുകൊണ്ടും ,പ്രദേശത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത് കൊണ്ടും മാഹിയിൽ 1989ൽ ഒരു പ്രത്യേക പോലീസ് സബ് ഡിവിഷൻ രൂപീകരിച്ചു.

Police Organisation Chart

പോലീസ് ചാർട്

പ്രവർത്തനവും നേട്ടങ്ങളും

  • നിയമവും ഉത്തരവും പരിപാലനം
  • കുറ്റവാളികളെ തടയൽ, കണ്ടെത്തൽ, പ്രോസിക്യൂഷൻ ചെയ്യുക
  • ട്രാഫിക് നിയന്ത്രണവും സുഖമമായ വാഹന ചലനങ്ങളും
  • വി.ഐ.പി സെക്യൂരിറ്റി
  • വിവിധ മതങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ സമാധാനപരമായ പെരുമാറ്റം ഉറപ്പാക്കുക
  • വിവിധ സമുദായങ്ങൾ, രാഷ്ട്രീയ പാർടികൾ എന്നിവയുടെ പരിപാലനവും യോജിപ്പും

 

പൊലീസ് മൂഖ്യ കാര്യാലയം

വിലാസം
പോലീസ് സൂപ്രണ്ട് കാര്യാലയം,
സെമിത്തേരി റോഡ്,
മാഹി – 673310
04902332513

മാഹിയിലെ പോലീസ് സ്റ്റേഷനുകൾ

   • മാഹി പോലീസ് സ്റ്റേഷൻ, സ്റ്റാച്യു ജംഗ്ഷൻ, മെയിൻ റോഡ്, മാഹി 0490-2332323
   • പള്ളൂർ പോലീസ് സ്റ്റേഷൻ, പള്ളൂർ-തലശ്ശേരി റോഡ്, പള്ളൂർ 0490 -2332313