അടക്കുക

എങ്ങിനെ എത്താം

റോഡ് മാർഗം

കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിലെ ദേശീയപാത 17 ലാണ് മാഹി സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് നിന്ന് ദൂരം: 58 കി.മീ.
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ദൂരം: 86 കി.മീ..
കണ്ണൂരിൽ നിന്ന് ദൂരം: 27 കി.മീ.
കോഴിക്കോടിൽ നിന്നും  കണ്ണൂരിൽ നിന്നും കെ.എസ്.ആർ.ടി.സി യും സ്വകാര്യ ബസ്സുകളും രാത്രിയിലും പകലും ലഭ്യമാണ്.

റെയിൽ മാർഗം

മാഹി റെയിൽവേ സ്റ്റേഷൻ തെക്കൻ റെയിൽവേ  മേഖലയിൽ    പാലക്കാട് ഡിവിഷനിൽ  ആണ്  വരുന്നത്. പോണ്ടിച്ചേരി, ചെന്നൈ, തിരുവനന്തപുരം, മംഗലാപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനുകൾ ലഭിക്കും
ഏറ്റവും അടുത്തുള്ള പ്രധാന സ്റ്റേഷൻ തലശ്ശേരി മാഹിയിൽ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് .

വായു മാർഗം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മാഹിയിൽ നിന്ന് 86 കിലോമീറ്റർ  അകലെയാണ്.
മറ്റു വിമാനത്താവളങ്ങളിലേക്ക്  മാഹിയിൽ നിന്നുള്ള  ദൂരം.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി : 230 കിലോമീറ്റർ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം: 388 കിലോമീറ്റർ