അടക്കുക

ഇന്ദിരാ ഗാന്ധി പോളിടെക്നിക്ക് കോളേജ്

2000 ഒക്ടോബറിൽ പിപ്മേറ്റ്ന്റെ കീഴിൽ പുതുച്ചേരി സർക്കാർ സ്ഥാപിച്ച പോളിടെക്നിക് കോളേജ് തുടക്കത്തിൽ മാഹി പൊളി ടെക്നിക് , മാഹി എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ് മാഹി എന്ന പേരിൽ പുനർനാമകരണം ചെയ്തു. 19. 10 .2000 മുതൽ 20 .08 .2012 വരെ ഈ കോളേജ് രാജീവ് ഗാന്ധി ഐ ടി ഐ ക്യാമ്പസ്സിൽ താൽക്കാലികമായി പ്രവർത്തിച്ചു. 21.08.2012 മുതൽ പുതുതായി നിർമ്മിച്ച ചാലക്കരയിലുള്ള സ്വന്തമായ ക്യാമ്പസ്സിലാണ് പ്രവർത്തിക്കുന്നത്.

ഈ സ്ഥാപനത്തിൽ താഴെ പറയുന്ന 3 വർഷ ഡിപ്ലോമ കോഴ്സുകൾ ആണ് ഉള്ളത്.

  • 1. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
  • 2. ഇൻസ്ട്രുമെന്റെഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
  • 3. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • 4 .മെക്കാനിക്കൽ എഞ്ചിനീയറിംഗ്

പ്രവേശനം

പ്രവേശനത്തിനുള്ള യോഗ്യത മെട്രിക്/ SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷയാണ്. ഹയർ സെക്കൻഡറി പരീക്ഷ (10+2) അക്കാഡമി/ വൊക്കേഷണൽ). 2 വർഷത്തെ I.T.I പാസ്സായ 19 വിദ്യാർഥികൾക്ക് രണ്ടാം വർഷ ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ്

2018 ഏപ്രിൽ വരെയുള്ള വിദ്യാർത്ഥികളുടെ 16 ബാച്ചുകൾ മികച്ച നിലവാരമാണ് പുലർത്തിയത്.

പുതുച്ചേരി സംസ്ഥാനത്തെ സ്ഥിര താമസക്കാർക്ക് മാത്രമേ ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അർഹതയുള്ളൂ. എന്നാൽ 2017-18 മുതൽ പുതുച്ചേരി സർക്കാരിന്റെ H/4/4/PIPMATE/2017/A4/877 dt. 11.08.2017 ഓർഡർ അനുസരിച്ചു പുതുച്ചേരി സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും അപേക്ഷ പരിഗണിച്ചതിനു ശേഷം പൂരിതമാകാത്ത സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകരെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് പരിഗണിക്കുന്നതാണ്

നേട്ടങ്ങൾ

  • ട്രെയിനിങ് & പ്ലേസ്മെന്റിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത സ്ഥാപനത്തിൽ ജോലി ലഭിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്ക് പല സ്ഥാപനങ്ങളിലായി ഇൻപ്ലാന്റ് ട്രെയിനിങ് ഉം നൽകിവരുന്നു.
  • 2003-04 വർഷത്തിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും മുഴുവൻ പോളിടെക്നിക് കോളേജുകളും പങ്കെടുക്കുന്ന സംസ്ഥാനതല പ്രൊജക്റ്റ് എക്സിബിഷനിൽ ഈ സ്ഥാപനത്തിലെ ആറാം സെമസ്റ്റർ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത സെൻട്രലൈസ്ഡ് ഓട്ടോമേറ്റഡ് ടോൾ സ്റ്റേഷൻ ഇൻ ഹൈവേയ്സ് എന്ന പ്രൊജക്റ്റ് ഒന്നാം സ്ഥാനത്തിനർഹമായി..
  • 19.08.2005 നു കൊങ്കു പോളിടെക്നിക് കോളേജ്, ഈറോഡ് വെച്ചു നടന്ന റീജിയണൽ ലെവൽ പ്രൊജക്റ്റ് എക്സിബിഷനിൽ 2004-05 കാലഘട്ടത്തിലെ ഈ സ്ഥാപനത്തിലെ ആറാം സെമസ്റ്റർ വിദ്യാര്ത്ഥികള് രൂപകൽപ്പന ചെയ്ത പ്രൊജക്റ്റ് ആയ ഇറ്റലിജന്റ് റെയിൽവേ കണ്ട്രോൾ സിസ്റ്റം ഒന്നാം സ്ഥാനത്തിനർഹമാവുകയും സംസ്ഥാന തല പ്രൊജക്റ്റ് എക്സിബിഷനിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
  • റിന്യൂവൽ എനർജി ഡേ യുമായി ബന്ധപെട്ടു ഈ സ്ഥാപനം ഡി.ആർ .ഡി. എ യുടെ സഹായത്തോടെ എല്ലാ വർഷവും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നുമുണ്ട്
  • ഈ സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്ന് വേണ്ടി മാനവ വിഭവവികസന മന്ത്രാലയം 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 1 കോടി 20 ലക്ഷം രൂപ ഉപയോഗിച്ച് മികച്ച ലാബ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

ട്രെയിനിങ് & പ്ലേസ്മെന്റ് സെൽ

  • ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലുള്ള വിവിധ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും ഈ സ്ഥാപനത്തിൽ നിന്നും വിജയിച്ച 300 ഓളം വിദ്യാർഥികൾ ജോലി ചെയ്യുന്നുണ്ട്
  • ശീതകാല അവധിദിനങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ഇതുവരെ 550 ഓളം അവസാനവർഷ വിദ്യാർഥികൾ പരിശീലനം നേടിയിരിക്കുന്നു.
  • ചെന്നൈ അടിസ്ഥാനമായി പ്രവർത്തിക്കുന്ന CMS Infosystems Pvt. Ltd.. എന്ന കമ്പനി ഈ സ്ഥാപനത്തിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുകയും 30 വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
  • 2003, 2004, 2005 വർഷങ്ങളിൽ ചെന്നൈയിലെ ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പ് നടത്തിയ റീജിയണൽ ലെവൽ പ്രൊജക്റ്റ് എക്സിബിഷനിൽ ഒന്നാം സ്ഥാനം

ലഭ്യമായ ലബോറട്ടറികൾ

  • പ്രോസസ്സ് കൺട്രോൾ & ഇൻസ്ട്രുമെൻഡേഷൻ ലാബ്
  • ഇലക്ട്രോണിക്സ് ലാബ് & മൈക്രോപ്രൊസസ്സർ ലാബ്
  • കമ്പ്യൂട്ടർ സെന്റർ
  • ഹാർഡ്‌വെയർ & നെറ്റ് വർകിങ് ലാബ്
  • ഫിസിക്സ് ലാബ്
  • കെമിസ്ട്രി ലാബ്
  • ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ലാബ്
  • എഞ്ചിനീയറിംഗ് വർക്ക്ഷോപ്
  • ഓട്ടോ കാഡ് ലാബ്
  • വയറിങ് ആൻഡ് വൈൻഡിങ് ലാബ്
  • ഇലക്ട്രിക്കൽ മെഷീൻസ് ലാബ്
  • മൈക്രോപ്രൊസസ്സർ & മൈക്രോ കൺട്രോളർ ലാബ്
  • പവർ ഇലക്ട്രോണിക്സ് ലാബ്
  • മെട്രോളജി & മെറ്റലോഗ്രാഫ് ലാബ്
  • ഇൻസ്ട്രുമെൻഡേഷൻ & പിസി ലാബ്

ചിത്ര സഞ്ചയം

igptc igptcigptcv igptc igptc igptc igptc igptc igptc igptc  igptc igptc igptc igptc igptc igptc igptc igptc igptc