വിനോദ സഞ്ചാര കേന്ദ്രങ്ങൾ
പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ നാല് ജില്ലകളിൽ ഒന്നാണ് മാഹി. മൂന്ന് ഭാഗത്തു കണ്ണൂർ ജില്ലയാലും ഒരു ഭാഗത്തു കോഴിക്കോട് ജില്ലയാലും ചുറ്റപ്പെട്ട മാഹി മയ്യഴിപ്പുഴയുടെ തീരത്താണ് . കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 15 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ഏകദേശം 8 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു . ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ ഇപ്പോഴും അതിന്റെ അടയാളങ്ങളും ശേഷിപ്പുകളും കാണാം .പ്രസിദ്ധമായ സെന്റ് തെരേസാ പള്ളി ഇവിടെയാണ് . രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേവാലയങ്ങളിൽ ഒന്നാണ് ഇത് . പ്രത്യേകിച്ച് “ഫെറ്റെ ഡി മാഹി” വേളയിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്നു .