ഭൂമിശാസ്തത്രം | |
---|---|
സ്ഥലം | മാഹി മലബാർ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഉപദ്വീപിന്റെ പടിഞ്ഞാറേ വശത്തു വടകരക്കും തലശ്ശേരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മാഹിയുടെ ആസ്ഥാനമായ മാഹി നഗരം അറബികടലിന്റെയും മയ്യഴി പുഴയുടെയും അഴിമുഖമാണ്,ഈ പ്രദേശത്ത് മലബാറിലെ സാധാരണ ചുവന്ന ലാറ്ററൈറ്റ് മണ്ണാണ് . ഈ പ്രദേശത്ത് വനമേഖല ഇല്ല. മാഹിയുടെ തെക്കു – പടിഞ്ഞാറ് അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്നു വടക്കു ഭാഗം പൊന്നിയാറും (മൂലക്കടവ്) ,മറ്റു ഭാഗങ്ങൾ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ചെറിയ കുന്നുകളാലും മലഞ്ചെരിവിനാലും നിറയപെട്ടു കിടക്കുന്നു. |
അതിർത്തി ജില്ലകൾ | കണ്ണൂർ ,കോഴിക്കോട് |
അക്ഷാംശം | 110 42′ To 110 43′ വടക്ക് |
രേഖാംശം | 750 31′ To 750 33′ കിഴക്ക് |
പുഴകൾ | മയ്യഴി, പൊന്നിയാർ |
കാലാവസ്ഥ | |
ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രാദേശത്തിന്റെ കാലാവസ്ഥ ആർദ്ര ഉഷ്ണമേഖലായണ് , മാർച്ച് മുതൽ മെയ് വരെ ഉഷ്ണ കാലാവസ്ഥയാണ് . തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കനത്ത മഴയാണ്. മെയ് അവസാന വാരത്തിലോ ജൂൺ ആദ്യവാരമോ ആരംഭിക്കുന്ന മഴക്കാലം നവംബർ ആദ്യ വാരത്തിൽ അവസാനിക്കുന്നു.ഇവിടെ തണുപ്പ് കാലാവസ്ഥയില്ല , പക്ഷെ ഡിസംബർ മുതൽ ഫെബ്രുവരി വരെ വരണ്ടതും ചെറിയ തോതിലുള്ള തണുപ്പ് കാലാവസ്ഥയുമാണ് . |
|
മഴ | ശരാശരി മഴ 353 സെന്റിമീറ്റർ.ഇതിൽ 80 % ജൂൺ മുതൽ സെപ്തംബർ വരെയും 10 % ഒക്ടോബർ മുതൽ നവംബർ വരെയും ആണ് .
.മഴയുടെ മൂന്നിൽ ഒരു ഭാഗം ലഭിക്കുന്ന ജൂലൈ യിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് . 2.5മി.മീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കുന്ന ദിവസങ്ങൾ ഒരു വർഷത്തിൽ ഏകദേശം 120 ആണ് . |
താപനില | ജൂൺ മുതൽ സെപ്തംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്തു കൂടുതലും തണുപ്പുള്ള ദിവസങ്ങളും ശരാശരി ഉയർന്ന താപനില 29 സി യും താഴ്ന്ന താപനില 24 സി യും ആയിരിക്കും . ഏപ്രിൽ വരെ താപനില കുറേശ്ശെ കൂടുകയും ശരാശരി ഉയർന്ന താപനില 33 സിയും താഴ്ന്ന താപനില 26സി വരെയും എത്തിച്ചേരും .. ഉയർന്ന താപനില ഏപ്രിലിലും മേയിലുമായിരിക്കും , അത് 37 സി വരെയാകാം . രാത്രി താപനില നവംബർ മുതൽ കുറഞ്ഞു വരികയും ജനുവരി ആകുമ്പോഴേക്കും 22 സി വരെ ആയിത്തീരും . ജനുവരിക്ക് ശേഷം കുറഞ്ഞ താപനില ചില ദിവസങ്ങളിൽ 16 സി വരെയായി തീരും . |
ഈർപ്പം |
: വര്ഷം മുഴുവനും ഈർപ്പം കൂടുതൽ ആയിരിക്കും , ഏപ്രിൽ മുതൽ നവംബർ വരെ ഈർപ്പം 70 % ത്തിൽ കൂടുതലും മറ്റുള്ള മാസങ്ങളിൽ 60 % ത്തിൽ കൂടുതലും ആയിരിക്കും |
മേഘം |
: തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലത്ത് ആകാശം പൊതുവെ കനത്ത മേഘമുണ്ടായിരിക്കും . ഏപ്രിലിലും മേയിലും മൺസൂൺ പിൻവാങ്ങുന്ന മാസങ്ങളിൽ (ഒക്ടോബര് മുതൽ നവംബർ വരെ ) ആകാശം ഭാഗികമായി മേഘമുണ്ടായിരിക്കും . വര്ഷങ്ങളിലെ മറ്റു മാസങ്ങളിൽ നേരിയ മേഘമുണ്ടായിരിക്കും. |
ഉപരിതല കാറ്റുകൾ : മൺസൂൺ കാലത്തു സാധാരണയായി പടിഞ്ഞാറ് മുതൽ വടക്കോട്ട് വരെയും വടക്ക് പടിഞ്ഞാറോട്ടും മിതമായ കാറ്റു റ്വീശുന്നു.മറ്റു കാലങ്ങളിൽ പകൽ സമയങ്ങളിൽ കാറ്റ് വടക്കു കിഴക്കു നിന്ന് കിഴക്കോട്ടും വൈകുന്നേരങ്ങളിൽ പടിഞ്ഞാറു നിന്ന് വടക്കു പടിഞ്ഞാറോട്ടും വീശുന്നു . | |
പ്രത്യേക പ്രതിഭാസങ്ങൾ | മെയ് മാസത്തിൽ തെക്കു പടിഞ്ഞാറ് മൺസൂണിന്റെ തുടക്കത്തിൽ അറേബ്യൻ കടലിൽ ഉണ്ടാക്കുന്ന ഉണ്ടാകുന്ന കാറ്റുകളും ന്യുനമർദ്ദങ്ങളും ഈ മേഖലയെയും സമീപപ്രദേശത്തെയും ബാധിക്കുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് ഉത്ഭവിക്കുന്ന ചില കൊടുങ്കാറ്റുകൾ ശക്തി കുറഞ്ഞു അറബി കടലിൽ എത്തുകയും ഈ പ്രദേശത്തെ ബാധിക്കുകയും ചെയ്യുന്നു . ഈ കാറ്റുകൾ ജൂൺ മുതൽ നവംബർ വരെയാണ് സംഭവിക്കുന്നത് , ഇത് ഇടി മിന്നലോട് കൂടിയ ശക്തമായ . മഴക്ക് കാരണമാകുന്നു . |
ഭൂഗർഭശാസ്ത്രം | |
മാഹിയുടെ ആദ്യത്തെ വ്യവസ്ഥാപിത മാപ്പിംഗ് ,ധാതു അന്വേഷണം നടപ്പിലാക്കിയത് 1960 തിലാണ് . ഭൂമിശാസ്ത്രപരമായി ഈ മേഖലയിൽ താഴെ പറയുന്ന ഭൂഇനങ്ങൾ ഉണ്ട് .
|