അടക്കുക

റീജിയണൽ അഡ്മിനിസ്ട്രേറ്റർ മാഹി സർക്കാർ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡുകൾ സന്ദർശിച്ചു

28/09/2020 - 28/10/2020

hospital visit

മാഹി സർക്കാര്‍ ജനറൽ ആശുപത്രിയിൽ ലഭ്യമായിട്ടുള്ള ആരോഗ്യ പരിരക്ഷ സേവനങ്ങളെ സംബന്ധിച്ച് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിൽ റിജ്യണൽ അഡ്മിനിസ്ട്രേറ്റർ, കോവിഡ് പരിചരണ നോഡൽ ഓഫീസർ-ഇൻ-ചാർജ് Dr. ബിജു വിനോടോപ്പം കോവിഡ് വാർഡുകൾ സന്ദർശിച്ചു.

കോവിഡ് വാർഡുകളിലെ മൊത്തത്തിലുള്ള സംവിധാനങ്ങൾ തൃപ്തികരമാണ്.

ശുചിത്വപാലന നിലവാരം പ്രശംസനീയമാണ്. ശുദ്ധമായ കുടിവെള്ളം രോഗികൾക്ക് ഉറപ്പാക്കുന്നതിന് പുതിയ ജല ശുദ്ധീകരണികൾ രണ്ട് നിലകളിലും സ്ഥാപിച്ചിട്ടുണ്ട്.

രോഗികൾ തന്നെ ഡോക്ടർമാരുടെ സന്ദർശനവും ഡ്യൂട്ടി ജീവനക്കാരുടെ മുഴുവൻ സമയ ലഭ്യതയും സാക്ഷ്യപ്പെടുത്തുകയുണ്ടായി.

രോഗികളുമായി സംവദിച്ചപ്പോൾ ചില ചെറിയ പരാതികൾ ഉയർന്നു വരികയുണ്ടായി. അവയ്ക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്.

രോഗികൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അവയുടെ സമയബന്ധിതമായ പരിഹാരത്തിനായി ബന്ധപ്പെടേണ്ട നമ്പർ എല്ലാ കോവിഡ് വാർഡുകളിലും പ്രദർശിപ്പിക്കുവാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടുതൽ രോഗികളും ഹോം ഐസോലേഷന്‌ വേണ്ടി അഭ്യർത്ഥിക്കുകയുണ്ടായി. ആരോഗ്യ വകുപ്പ് ഹോം ഐസോലേഷൻ മാഹിയിൽ തുടങ്ങി ക്കഴിഞ്ഞെന്നും രോഗികളുടെ മെഡിക്കൽ പരിരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത തരത്തിൽ വലിയ തോതിൽ ഹോം ഐസോലേഷൻ ആരംഭിക്കുന്നതിനുവേണ്ടി വിശദമായ എസ്. ഒ. പി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവരെ അറിയിച്ചു.

പരാതികൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുമ്പോൾ രോഗികൾ ആശുപത്രി അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് രോഗികളോട് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അഭ്യർഥിച്ചു.

ആരോഗ്യ വകുപ്പ് ജീവനക്കാർ നിർവ്വഹിച്ച മാതൃകാപരമായ സേവനത്തെ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പ്രശംസിക്കുകയും ജോലി സമയത്ത് എല്ലാവിധ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

In light of few complaints received with regard to healthcare services available with Covid wards of GH Mahe, Regional Administrator made a personal visit to Covid wards along with Nodal Officer incharge of Covid Patient Care Dr. Biju.

Overall arrangements within Covid Wards were found to be satisfactory.

Hygiene standards maintained are appreciable.

New water purifiers have also been installed on both floors to ensure pure drinking water supply for patients.

Daily visit by Doctors and  round the clock availability of duty staff was acknowledged by patients also.

During interaction with patients, few minor issues were raised which will be addressed shortly.

Hospital authorities are instructed to display Grievance Redressal Contact number in all Covid wards so that patients grievances if any can be addressed on timely basis.

Most of the patients were requesting for Home isolation for which they were informed that Health department has already started Home Isolation in Mahe and detailed SOP is also being prepared to roll out Home Isolation on larger scale without compromising on medical care for patients.

Regional Administrator requested the patients that while efforts are made to address their grievances,  the patients should also follow the instructions given by hospital authorities.

Regional Administrator also appreciated the exemplary services rendered by Health Department staff and also instructed them to follow all safety protocol while on duty