അടക്കുക

ബഹു. ലഫ്റ്റനന്റ് ഗവർണർ

Governer
കാര്യാലയം +91-413-2334051
വസതി+91-413-2334050
ഫാക്സ്+91-413-2334025
ഈ-മെയിൽlg.pon[at]nic[dot]in

ഇന്ത്യൻ പോലീസ് സർവീസിൽ സേവനം അനുഷ്ഠിച്ച ആദ്യ വനിതയാണ് ഡോ. കിരൺ ബേദി. 35 വർഷത്തെ സേവനത്തിനു ശേഷം ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആന്റ് ഡവലപ്മെന്റിന്റെ (ബി പി ആർ & ഡി) ഡയറക്ടർ ജനറൽ പദവിയിലേക്ക് ഉയർന്നു.

പോലീസും ജനങ്ങളും തമ്മിലുള്ള ക്രിയാത്മക ബന്ധം കൈവരുത്തുന്ന പ്രവർത്തനങ്ങളിലൂടെ ഏഷ്യയിലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ അവാർഡ് 1994 ഇൽ ഡോ. ബേദിക്ക് ലഭിച്ചിട്ടുണ്ട്.

ഡോ. ബേദി ഒരു നിയമ ബിരുദധാരിയാണ്. ഐ.ഐ.ടി. ഡൽഹിയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ നെഹ്രു ഫെലോഷിപ്പോടെ മാസ്റ്റേഴ്സ് ഡിഗ്രിയും പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുണ്ട്. “I Dare”, “It’s Always Possible”, “Creating Leadership” തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

Readers Digest, The Week എന്നീ മാസിക പ്രസിദ്ധീകരണങ്ങൾ ഡോ. ബേദിയെ ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ഒരു വനിത ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസം, വൈദഗ്ദ്ധ്യ വികസനം, നഗരങ്ങളിലെ ഗ്രാമീണമേഖലകളിൽ ജയിലുകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തുന്ന രണ്ട് എൻ.ജി.ഒകൾ, എൻ.വി.ജ്യോതി, ഇന്ത്യാ വിഷൻ ഫൗണ്ടേഷൻ തുടങ്ങിയവയിൽ അവർ പ്രവർത്തിക്കുന്നു.

ഇപ്പോൾ പുതുച്ചേരി യൂണിയൻ ടെറിട്ടറിയുടെ ലഫ്റ്റനന്റ് ഗവർണർ ആണ്